മൂന്നാം ടി20 യിൽ 133 റൺസിന്റെ തകർപ്പൻ ജയവുമായി പരമ്പര തൂത്തുവാരി ടീം ഇന്ത്യ | India | Bangladesh

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20 യിൽ 133 റൺസിന്റെ തകർപ്പൻ ജയവുമായി പരമ്പര തൂത്തുവാരി ടീം ഇന്ത്യ. 298 റൺസ് കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 63 റൺസ് നേടിയ തൗഹിദ് ഹൃദോയ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി രവി ബിഷ്‌ണോയി മൂന്നു വിക്കറ്റ് വീഴ്ത്തി . സഞ്ജു സാംസന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് മിന്നുന്ന വിജയം നേടിക്കൊടുത്തത്.47 പന്തില്‍ 111 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.

ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 297 റൺസാണ് നേടിയത്. ഐസിസിയുടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.ഇന്ത്യയ്‌ക്കായി സഞ്ജു 111 റണ്‍സ് നേടിയാണ് പുറത്തായത്. 47 പന്തില്‍ 11 ഫോറും 8 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്‌സ്.ബംഗ്ലാദേശ് ബൗളിങ് നിരയെ തലങ്ങനെയും വിലങ്ങനെയും ബൗണ്ടറി കടത്തി സഞ്ജു.

40 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു. 47 പന്തില്‍ 111 റണ്‍സെടുത്താണ് പുറത്തായത്. 11 ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്.ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ നഷ്‌ടമായി. സ്കോര്‍ 23ല്‍ നില്‍ക്കെ തൻസിം ഹസനായിരുന്നു നാല് റണ്‍സ് നേടിയ അഭിഷേകിനെ പറഞ്ഞയച്ചത്. രണ്ടാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം സൂര്യയും എത്തിയതോടെ ഇന്ത്യയുടെ സ്കോര്‍ അതിവേഗം ഉയര്‍ന്നു.

സഞ്ജു മടങ്ങിയ ശേഷം 35 പന്തില്‍ 75 റണ്‍സെടുത്ത് നായകന്‍ സൂര്യകുമാര്‍ യാദവും പുറത്തായി. മുസ്തഫിസുർ റഹ്മാന്‍റെ പന്തിൽ മെഹദ് ഹസന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. അന്താരാഷ്ട്ര ട്വന്‍റി20യിലെ നാലാമത്തെ വേഗമേറിയ സെഞ്ച്വറിയാണ് സഞ്ജു കുറിച്ചത്. രണ്ടാം വിക്കറ്റിൽ സഞ്ജുവും സൂര്യയും ചേർന്ന് 11.3 ഓവറിൽ 173 റൺസാണ് അടിച്ചുകൂട്ടിയത്.

ഇന്ത്യക്കായി റിയാന്‍ പരാഗ്(13 പന്തില്‍ 34), ഹര്‍ദിക് പാണ്ഡ്യ(18 പന്തില്‍ 47), എന്നിവരും തകര്‍പ്പന്‍ ഇന്നിങ്‌സാണ് കാഴ്ചവെച്ചത്.ഇരുവരും പുറത്തായ ശേഷം റിങ്കുസിങ്(4 പന്തില്‍ 8), വാഷിംഗ്‌ടൺ സുന്ദറും എന്നിവരാണ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. ബംഗ്ലാദേശിനായി ഹസന്‍ ഷാകിബ് മൂന്നും ടസ്‌കിന്‍ അഹമ്മദ്, മഹമദുല്ല, മുഷ്ഫിക്കര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.