സൗത്ത് ആഫ്രിക്കൻ പര്യടനത്തിലും ഇന്ത്യയുടെ ഓപ്പണിങ് സ്പോട്ടിൽ സ്ഥാനം ഉറപ്പിച്ച് സഞ്ജു സാംസൺ | Sanju Samson

ബംഗ്ലാദേശിനെതിരായ അവസാന ടി20യിലെ സെഞ്ചുറിക്ക് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചതായി കരുതപ്പെടുന്നു. ഇന്ത്യക്ക് വരുന്ന മാസങ്ങളിൽ ദക്ഷിണാഫ്രിക്കൻ പര്യടനമുണ്ട്. അവിടെ നാല് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. നവംബർ എട്ടിന് ഈ പര്യടനം ആരംഭിക്കും.

സൗത്ത് ആഫ്രിക്കക്കെതിരെ സഞ്ജു ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്, അതും ഓപ്പണറായി. പ്രധാന താരങ്ങൾ ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് തയ്യാറെടുക്കുന്ന തിരക്കിലാണ് സഞ്ജു-അഭിഷേക് ശർമ്മ ജോഡിയെ ടി20 യിൽ ഓപ്പണറായി നിലനിർത്താൻ തന്നെയാണ് ടീം മാനേജ്‌മെൻ്റ് ആലോചിക്കുന്നത്. ബംഗ്ലാദേശിനെതിരായ മൂന്ന് ടി20 മത്സരങ്ങളിലും അഭിഷേക് നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഓപ്പണിംഗ് ബാറ്റ്സ്മാനായി ഇഷാൻ കിഷൻ ടീമിൽ തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.

എന്നിരുന്നാലും സഞ്ജു-അഭിഷേക് ജോഡിക്ക് മുൻഗണന നൽകാനാവും മാനേജ്‌മന്റ് ശ്രമിക്കുക.റുതുരാജ് ഗെയ്‌ക്‌വാദിനെ ടീമിൽ ഉൾപ്പെടുത്തില്ല. ഇന്ത്യ എ ടീമിനൊപ്പം അദ്ദേഹം ഓസ്‌ട്രേലിയയിലുണ്ടാകും. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ പോലും ബിസിസിഐ റുതുരാജിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. സൂര്യകുമാർ യാദവിനൊപ്പം റിങ്കു സിംഗും മധ്യനിരയിൽ കളിക്കും.ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി എന്നിവരും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടി20 ടീമിലുണ്ടാകും. പൂർണ ആരോഗ്യവാനാണെങ്കിൽ ശിവം ദുബെയ്ക്കും 15 അംഗ ടീമിൽ ഇടം നേടാം. അങ്ങനെ സംഭവിച്ചാൽ തിലക് വർമ്മ പുറത്താകും. മികച്ച ഫോമിലുള്ള പേസർ മായങ്ക് യാദവും ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള സാധ്യതാ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, റയാൻ പരാഗ്, നിതീഷ് റെഡ്ഡി, ശിവം ദുബെ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, മായങ്ക് യാദവ്, ഹർഷിത് റാണ. , രവി ബിഷ്‌ണോയ്, വരുൺ ചക്രവർത്തി.

Rate this post