തകർപ്പൻ അർദ്ധസെഞ്ചുറിയുമായി ഇന്ത്യയെ കരകയറ്റിയ സർഫ്രാസ് ഖാൻ | Sarfaraz Khan
ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ അർദ്ധ സെഞ്ച്വറി നേടി നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാൻ സർഫറാസ് ഖാൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.വെറും 42 പന്തുകളിൽ നിന്നും അര്ധസെഞ്ചുറിയിൽ എത്തിയ മുംബൈ ബാറ്റ്‌സ് സീനിയർ ബാറ്റർ വിരാട് കോഹ്‌ലിയ്‌ക്കൊപ്പം അതിവേഗം 100 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
63 പന്തിൽ 56 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായപ്പോൾ ഇരുവരും കൈകോർത്തു, 95/2 എന്ന നിലയിൽ ഇന്ത്യ പരാജയം ഉറ്റു നോക്കുമ്പോഴാണ് ഇരുവരും കൂട്ടുകെട്ട് പടുത്തുയർത്തിയത്.വില്യം ഒറൂർക്കിൻ്റെ പന്തിൽ സർഫറാസ് ഖാൻ്റെ അവിശ്വസനീയമായ റാംപ് ഷോട്ടിനും ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ നാലാമത്തെ ഫിഫ്റ്റിയാണ് സർഫറാസ് നേടിയത്.അവരുടെ കൂട്ടുകെട്ട് ഒരു മോശം തുടക്കത്തിന് ശേഷം ഒരു ഇന്ത്യൻ തിരിച്ചുവരവിന് പ്രതീക്ഷ നൽകി. എന്നാൽ മൂന്നാം ദിവസത്തെ അവസാന പന്തിൽ കോലി – സർഫറാസ് കൂട്ടുകെട്ട് തകർന്നു.
70 റൺസ് നേടിയ കോലിയെ ഫിലിപ്സ് പുറത്താക്കി. 78 പന്തിൽ നിന്നും 7 ബൗണ്ടറിയും മൂന്നു സിക്‌സും അടക്കം 70 റൺസ് നേടിയ സർഫാറസ് പുറത്താകാതെ നിൽക്കുന്നുണ്ട്.356 റൺസിന്റ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ ഇന്ന് കളി നിർത്തുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് നേടിയിട്ടുണ്ട്. 125 റൺസ് പിന്നിലാണ് ഇന്ത്യ.ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ ,വിരാട് കോലി ,സർഫറാസ് ഖാൻ എന്നിവർ അർധസെഞ്ചുറി നേടി.
നേരത്തെ ന്യൂസിലൻഡ് 402ന് ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 157 പന്തിൽ 13 ഫോറും നാല് സിക്സും ഉൾപ്പെടെ 134 റൺസാണ് രച്ചിൻ രവീന്ദ്ര നേടിയത്. ടിം സൗത്തിയും 73 പന്തിൽ അഞ്ച് ബൗണ്ടറിയും നാല് സിക്സും സഹിതം 65 റൺസ് നേടി. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 22 ഓവറിൽ 137 റൺസ് കൂട്ടിച്ചേർത്തു.ഇന്ത്യക്കായി സ്പിന്നർമാരായ കുൽദീപ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.