ബംഗളുരു ടെസ്റ്റിൽ 82 റൺസിന്റെ ലീഡുമായി ഇന്ത്യ, ഋഷഭ് പന്ത് 99 ൽ പുറത്ത് | India | New Zealand

ബംഗളുരു ടെസ്റ്റിൽ 82 റൺസിന്റെ ലീഡുമായി ഇന്ത്യ. ചായക്ക് പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റിന് 438 എന്ന നിലയിലാണ്. 12 റൺസ് നേടിയ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനമായി നഷ്ടപെട്ടത്. റിഷാബ് പന്തിന് അർഹിച്ച സെഞ്ച്വറി നഷ്ടമായി. 105 പന്തിൽ നിന്നും 9 ബൗണ്ടറിയും അഞ്ചു സിക്‌സും അടക്കം 99 റൺസ് നേടിയ പന്തിനെ വിൽ ഒ റൂർക്ക് ക്ലീൻ ബൗൾഡാക്കി.195 പന്തിൽ നിന്നും 150 റൺസ് നേടിയ സർഫറാസിനെയും ഇന്ത്യക്ക് നഷ്ടമായിരുന്നു.

മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 231റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിംഗ് ആരംഭിച്ചത്. പരിക്ക് വകവെക്കാതെ ബാറ്റിങ്ങിന് ഇറങ്ങിയ റിഷാബ് പന്തിനേയും കൂട്ടുപിടിച്ച് സർഫറാസ് വേഗത്തിൽ റൺ സ്കോർ ചെയ്യുകയും ലീഡ് 100 ആക്കി കുറക്കുകയും ചെയ്തു. പിന്നാലെ സർഫറാസ് ഖാൻ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു.തന്റെ ഇന്നിഗ്‌സിൽ സർഫറാസ് 13 ഫോറും മൂന്ന് സിക്‌സറും പറത്തി. താരത്തിന്റെ ഏഴാമത്തെ ഇന്നിങ്സിൽ നിന്നാണ് ആദ്യ സെഞ്ച്വറി പിറന്നത്.

കഴുത്തിനു പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരമായാണ് സർഫറാസ് ടീമിൽത്തിയത്.ആദ്യ ഇന്നിംഗ്‌സിൽ അക്കൗണ്ട് തുറക്കാൻ പോലും കഴിയാതിരുന്ന സർഫറാസ് ഖാൻ രണ്ടാം ഇന്നിംഗ്‌സിൽ വലിയ തിരിച്ചുവരവ് നടത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. പന്തും സർഫറാസും ഉറച്ചു നിന്നതോടെ ഇന്ത്യൻ സ്കോർ 300 കടക്കുകയും ചെയ്തു. റിഷാബ് പന്ത് 55 പന്തിൽ നിന്നും തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. അഞ്ചു ബൗണ്ടറിയും മൂന്നു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.

സ്കോർ 408 ആയപ്പോൾ സർഫറാസ് ഖാനെ ഇന്ത്യക്ക് നഷ്ടമായി. 195 പന്തിൽ നിന്നും 150 റൺസ് നേടിയ താരത്തെ സൗത്തീ പുറത്താക്കി .18 ബൗണ്ടറിയും 3 സിക്‌സും അടങ്ങുന്നതായിരുന്നു സർഫറാസിന്റെ ഇന്നിംഗ്സ്. സർഫറാസ് പുറത്തായെങ്കിലും പന്ത് കിവീസ് ബൗളർമാർക്കെതിരെ ആക്രമണം തുടർന്നു. ഇന്ത്യയുടെ ലീഡ് 75 റൺസിലേക്ക് കടക്കുകയും ചെയ്തു. ഇന്ത്യൻ സ്കോർ 433 ൽ നിൽക്കെ 99 റൺസ് നേടിയ പന്തിനെ ഇന്ത്യക്ക് നഷ്ടമായി. 105 പന്തിൽ നിന്നും 9 ബൗണ്ടറിയും അഞ്ചു സിക്‌സും അടക്കം 99 റൺസ് നേടിയ പന്തിനെ വിൽ ഒ റൂർക്ക് ക്ലീൻ ബൗൾഡാക്കി. സ്കോർ 438 ലെത്തിയപ്പോൾ ഇന്ത്യക്ക് രാഹുലിനെയും നഷ്ടമായി.

രണ്ടാം ഇന്നിഗ്‌സിൽ ഓപ്പണർമാർ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. രോഹിതും -ജൈസ്വാളും അനായാസം റൺസ് കണ്ടെത്തി. ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കുകയും ചെയ്തു.സ്കോർ 72 ൽ എത്തി നിൽക്കെ 52 പന്തില്‍ 35 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ അമിതാവേശത്തില്‍ അജാസ് പട്ടേലിനെ സിക്സ് അടയ്ക്കാനായി ക്രീസില്‍ നിന്ന് ചാടിയിറങ്ങി സ്റ്റംപ് ഔട്ടാവുകയായിരുന്നു.
അർധസെഞ്ചുറിയുമായി തിളങ്ങിയ രോഹിതിനെ അപ്രതീക്ഷിതമായാണ് അജാസ് പട്ടേൽ പുറത്താക്കിയത്.

59 പന്തിലാണ് രോഹിത് ഫിഫ്‌റ്റിയടിച്ചത്. പിന്നാലെ ക്രീസിലെത്തിയ സർഫറാസിനൊപ്പം കോലി മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും മിന്നുന്ന റൺസ് നേടി. സർഫറാസും അർധസെഞ്ചുറി തികച്ചു. സഖ്യം ഇന്ത്യക്ക് മികച്ച പ്രതീക്ഷയാണ് നല്‍കിയത്. 136 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയിരിക്കെയാണ് കോലി പുറത്തായത്.102 പന്തില്‍ 70 റണ്‍സെടുത്ത കോലി എട്ട് ഫോറും ഒരു സിക്‌സും പറത്തി.

4/5 - (1 vote)