പുണെ ടെസ്റ്റിൽ ന്യൂസീലൻഡ് മികച്ച നിലയിൽ, അശ്വിന് രണ്ടു വിക്കറ്റ് | India | New Zealand

പുണെ ടെസ്റ്റിൽ ആദ്യ ദിനം ലഞ്ചിന്‌ പിരിയുമ്പോൾ ന്യൂസീലൻഡ് മികച്ച നിലയിൽ. ആദ്യ സെഷനിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് നേടാൻ കിവീസിന് സാധിച്ചു. 47 റൺസുമായി ഡെവോൺ കോൺവേയും 5 റൺസുമായി രചിൻ രവീന്ദ്രയുമാണ് ക്രീസിലുമുള്ളത്. അശ്വിനാണ് രണ്ടു വിക്കറ്റുകളും നേടിയത്.

മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് നായകൻ ടോം ലാതം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിൻ സൗഹൃദ പിച്ചിൽ കിവീസ് ബാറ്റർമാർക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.എന്നാൽ സ്കോർ 30 ൽ ആയപ്പോൾ ആദ്യ ബൗളിംഗ് ചേഞ്ച് ആയി എത്തിയ അശ്വിൻ ടോം ലാതത്തെ പുറത്താക്കി. 15 റൺ നേടിയ കിവീസ് നായകനെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. രണ്ടാം വിക്കറ്റിൽ ഒത്തുചെർന്ന യങ് – കോൺവേ സഖ്യം അനായാസം റൺ സ്കോർ ചെയ്തു. സ്കോർ 76 ലെത്തിയപ്പോൾ അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 18 റൺസ് നേടിയ യങ്ങിനെ പന്ത് പിടിച്ചു പുറത്താക്കി.

മൂന്ന് മാറ്റവുമായാണ് ഇന്ത്യ ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറും ആകാശ് ദീപും ടീമില്‍ ഇടംനേടി. കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ ഉണ്ടായിരുന്ന കെ എല്‍ രാഹുലും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് പകരമാണ് ഇവരെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചാണ് പൂനെയില്‍ തയ്യാറാക്കിയിരിക്കുന്നത്.ന്യൂസിലന്‍ഡ് ടീമില്‍ മാറ്റ് ഹെന്‍ട്രിക്ക് പകരം മിച്ചല്‍ സാന്റ്‌നര്‍ കളിക്കും.

ഇന്ത്യ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ഋഷഭ് പന്ത് (ഡബ്ല്യുകെ), സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ
ന്യൂസിലൻഡ്: ടോം ലാഥം (സി), ഡെവൺ കോൺവേ, വിൽ യംഗ്, റാച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടെൽ (ഡബ്ല്യുകെ), ഗ്ലെൻ ഫിലിപ്‌സ്, ടിം സൗത്തി, മിച്ചൽ സാൻ്റ്‌നർ, അജാസ് പട്ടേൽ, വില്യം ഒറോർക്ക്

Rate this post