ലീഡ് 300 കടന്നു , പുണെ ടെസ്റ്റിൽ ന്യൂസീലൻഡ് പിടിമുറുക്കുന്നു | India | New Zealand
പുണെ ടെസ്റ്റിൽ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിങ്സിൽ കൂറ്റൻ ലീഡുമായി ന്യൂസീലൻഡ്. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ 301 റൺസിന്റെ ലീഡാണ് അവർക്കുള്ളത്. 5 വിക്കറ്റ് നഷ്ടത്തിൽ 198 എന്ന നിലയിലായാണ് ന്യൂസീലൻഡ്. നയാകൻ ടോം ലാതത്തിന്റെ അർദ്ധ സെഞ്ചുറിയാണ് കിവീസിന് മികച്ച ലീഡിലേക്ക് നയിച്ചത് .133 പന്തിൽ 86 റൺസാണ് കിവീസ് നായകൻ നേടിയത്. ഇന്ത്യക്കായി വാഷിംഗ്‌ടൺ സുന്ദർ 4 വിക്കറ്റ് വീഴ്ത്തി.
103 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. സ്കോർ 36 ലെത്തിയപ്പോൾ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.17 റൺസ് നേടിയ കോൺവയെ വാഷിംഗ്‌ടൺ സുന്ദർ വിക്കറ്റിന് മുന്നിൽ കുടുക്കി. രണ്ടാം വിക്കറ്റിൽ നായകൻ ടോം ലാതത്തെ കൂട്ടുപിടിച്ച് വിൽ യങ് വേഗത്തിൽ സ്കോർ ബോർഡ് ചലിപ്പിച്ചു. 78 റൺസിൽ ന്യൂസിലാൻഡിനു രണ്ടാം വിക്കറ്റും നഷ്ടമായി. 23 റൺസ് നേടിയ യങ്ങിനെ അശ്വിൻ പുറത്താക്കി.
𝐒𝐮𝐧𝐝𝐚𝐫𝐫𝐫𝐫 bowling! 👌🏻👌🏻
— JioCinema (@JioCinema) October 25, 2024
He cleans up Rachin Ravindra for the second time in the #IDFCFirstBankTestTrophy 😎
#INDvNZ #JioCinemaSports #TeamIndia #WashingtonSundar pic.twitter.com/lORKy4XmhR
9 റൺസ് നേടിയ രചിൻ രവീന്ദ്രയെ വാഷിംഗ്‌ടൺ സൂന്ദറും പുറത്താക്കി. ന്യൂസീലൻഡ് ലീഡ് 200 കടക്കുകയും ചെയ്തു. സ്കോർ 123 ൽ നിലക്ക് കിവീസിന് ഡാരിൽ മിച്ചലിനെ നഷ്ടമായി. 18 റൺസ് നേടിയ താരത്തെ വാഷിംഗ്‌ടൺ സുന്ദർ പുറത്തക്കി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ടോം ലാതം -ബ്ലണ്ടൽ സഖ്യം കിവീസിന്റെ ലീഡ് വർധിപ്പിച്ചു. സ്കോർ 183 ൽ നിൽക്കെ ടോം ലാതത്തെ വാഷിംഗ്‌ടൺ സുന്ദർ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. 133 പന്തിൽ 86 റൺസാണ് കിവീസ് നായകൻ നേടിയത്. വാഷിംഗ്‌ടൺ സുന്ദറിന്റെ മത്സരത്തിലെ 11 ആം വിക്കറ്റായിരുന്നു ഇത്.
ആദ്യ ഇന്നിങ്സിൽ 156 റൺസിന് പുറത്തായി ഇന്ത്യ.ന്യൂസീലൻഡ് സ്പിന്നമാർക്ക് മുന്നിൽ ഒരു ഇന്ത്യൻ ബാറ്റർക്കും പിടിച്ചു നില്ക്കാൻ സാധിച്ചില്ല. കിവീസിനായി മിച്ചൽ സാൻ്റ്നർ 7 വിക്കറ്റും ഗ്ലെൻ ഫിലിപ്സ് 2 വിക്കറ്റ് വീഴ്ത്തി . ഇന്ത്യക്ക് ജഡേജ 38 ഉം വേണ്ടി ഗിൽ , ജയ്‌സ്വാൾ എന്നിവർ 30 റൺസ് വീതം നേടി.103 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കിവീസ് നേടിയത് .ഒരു വിക്കറ്റിന് 16 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് സ്കോർ 50 ആയപ്പോൾ രണ്ടാമത്തെ വിക്കറ്റ് നഷ്ടമായി. 30 റൺസ് നേടിയ ഗില്ലിനെ മിച്ചൽ സാൻ്റ്നർ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ ഒരു റൺസ് മാത്രം നേടിയ വിരാട് കോലിയെയും മിച്ചൽ സാൻ്റ്നർ പുറത്താക്കിയതോടെ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 56 എന്ന നിലയിലായി.
𝐖 x 1️⃣0️⃣ = 🔥
— JioCinema (@JioCinema) October 25, 2024
A historic maiden 10-wicket haul for Washington Sundar! 🫡#INDvNZ #IDFCFirstBankTestTrophy #JioCinemaSports #TeamIndia pic.twitter.com/s4Gz7wktjJ
സ്കോർ 70 ആയപ്പോൾ ഇന്ത്യക്ക് നാലാം വിക്കറ്റും നഷ്ടമായി. 30 റൺസ് നേടിയ ജയ്‌സ്വാളിനെ ഗ്ലെൻ ഫിലിപ്സ് പുറത്താക്കി.സ്കോർ 73 ൽ നിൽക്കെ സർഫ്രാസ് ഖാന്റെ ക്യാച്ച് ഡാരിൽ മിച്ചൽ നഷ്ടപ്പെടുത്തി.സ്കോർ 83 ലെത്തിയപ്പോൾ 18 റൺസ് നേടിയ റിഷബ് പന്തിനേയും ഇന്ത്യക്ക് നഷ്ടമായി. അനാവശ്യ ഷോട്ടിന് ശ്രമിച്ച പന്തിനെ ഫിലിപ്സ് ബൗൾഡാക്കി. സ്കോർ 95 ആയപ്പോൾ ഇന്ത്യക്ക് ആറാം വിക്കറ്റും നഷ്ടമായി. 11 റൺസ് നേടിയ സർഫ്രാസിനെ മിച്ചൽ സാൻ്റ്നർ പുറത്താക്കി.
ഇന്ത്യൻ സ്കോർ 100 കടന്നതിനു പിന്നാലെ 4 റൺസ് നേടിയ അശ്വിനെയും മിച്ചൽ സാൻ്റ്നർ പുറത്താക്കി. സ്കോർ ബോർഡിൽ 136 റൺസ് ആയപ്പോൾ 46 പന്തിൽ നിന്നും 38 റൺസ് നേടി പോരുതിയ ജഡേജയെയും മിച്ചൽ സാൻ്റ്നർ പുറത്താക്കി അഞ്ചാറ് വിക്കറ്റ് നേട്ടം ആഘോഷിച്ചു. പിന്നാലെ ആകാശ് ദീപിനെ ബൗൾഡാക്കി ആറാം വിക്കറ്റും ലെഫ്റ്റ് ഹാൻഡർ നേടി. ബുംറ കൂടി പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്‌സ് 156 റൺസിന് അവസാനിച്ചു.ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 259 റണ്‍സില്‍ അവസാനിചിരുന്നു. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ വാഷിങ്ടന്‍ സുന്ദറാണ് കിവീസിനെ തകർത്തത്.മൂന്ന് വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിനും ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം കാഴ്‌ചവെച്ചു. ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡിനായി ഡെവോണ്‍ കോണ്‍വെ (76), രചിന്‍ രവീന്ദ്ര (65) എന്നിവര്‍ പൊരുതി