ഇന്ത്യയെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ എമേര്‍ജിങ് ഏഷ്യ കപ്പ് ഫൈനലില്‍ | Emerging Teams Asia Cup 2024
ഇന്ത്യ എയെ 20 റൺസിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ എ തങ്ങളുടെ കന്നി എസിസി എമർജിംഗ് ഏഷ്യാ കപ്പ് ഫൈനലിന് യോഗ്യത നേടി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 206/4 എന്ന സ്കോറിന് ശേഷം ഇന്ത്യ 186/7 എന്ന നിലയിൽ ഒതുങ്ങി.ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക എയെയാണ് അഫ്ഗാനിസ്ഥാൻ എ നേരിടുക,ആദ്യ സെമിയിൽ പാകിസ്ഥാൻ എയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക എ ഫൈനലിലെത്തിയത്.
താരനിബിഡമായ ഇന്ത്യൻ ടീമിനെതിരായ ഈ വിജയം അഫ്ഗാനിസ്ഥാൻ ദീർഘകാലം ഓർമിക്കും എന്നുറപ്പാണ്.ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ സെമി ഫൈനൽ മത്സരങ്ങളിൽ തോറ്റ് പുറത്തായി എന്ന പ്രത്യേകതയും ഈ ടൂര്‍ണമെന്റിനുണ്ട്.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ എ ടീം സുബൈദ് അഖ്ബാര്‍ (64), സേദിഖുള്ള അടല്‍ (83), കരീം ജന്നത്ത് (41) എന്നിവരുടെ ബാറ്റിങ്ങ് കരുത്തിലാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയത്. ഇന്ത്യക്കായി റാസിക് സലാം മൂന്ന് വിക്കറ്റെടുത്ത് ബൗളിങ്ങില്‍ തിളങ്ങി.അഫ്ഗാൻ ഉയര്‍ത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതല്‍ തന്നെ പിഴച്ചു.
മൂന്നാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ (7) ഇന്ത്യയ്ക്ക് നഷ്ടമായി.പ്രഭ്സിമ്രാൻ സിംഗിനെയും ഇന്ത്യക്ക് നഷ്ടമായി ,പവർപ്ലേയുടെ അവസാന ഓവറിൽ ഇന്ത്യൻ ക്യാപ്റ്റൻ തിലക് വർമ്മയും പുറത്തായതോടെ ഇന്ത്യ 48/3 എന്ന നിലയിലായി.ആയുഷ് ബഡോണിയും നെഹാൽ വധേരയുംഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ഇന്ത്യയെ 100 റൺസ് കടത്താൻ സഹായിച്ചതിന് പിന്നാലെ ബഡോണിക്കും തിരികെ നടക്കേണ്ടി വന്നു.രമൺദീപ്, ഇന്ത്യയെ മത്സരത്തിൽ നിലനിർത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് വെറും 26 പന്തിൽ തൻ്റെ അർദ്ധസെഞ്ചുറിയിലെത്തി.
13 പന്തിൽ 23 റൺസ് നേടിയ നിശാന്ത് സിന്ധുവിൽ നിന്ന് അദ്ദേഹത്തിന് നല്ല പിന്തുണ ലഭിച്ചു. ഇൻഡ്യക്ക് ജയിക്കാൻ അവസാന രണ്ട് ഓവറിൽ 38 റൺസ് വേണ്ടിയിരുന്നു. അവസാന ഓവറിൽ രമൺദീപ് രണ്ട് ബൗണ്ടറികൾ നേടി, അവസാന പന്തിൽ തന്നെ പുറത്തായി. അഫ്ഗാൻ സ്കോറിനേക്കാൾ 20 റൺസിന് താഴെയാണ് ഇന്ത്യയുടെ ചേസ് നിർത്തിയത്.രമണ്‍ദീപ് സിങ്, നിഷാന്ത് സന്ധു എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. 34 പന്തില്‍ 64 റണ്‍സടിച്ച് അവസാന പന്തില്‍ പുറത്തായ രമണ്‍ദീപ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
IND-A vs AFG-A സ്കോറുകൾ: അഫ്ഗാനിസ്ഥാൻ എ 20 ഓവറിൽ 206/4 (സെദിഖുള്ള അടൽ 83; റാസിഖ് സലാം 3/25) ഇന്ത്യ എയെ 20 ഓവറിൽ 186/7 (രമൺദീപ് സിങ് 64; എഎം ഗസൻഫർ 3/14)