‘റണ്ണൗട്ട് ആത്മഹത്യാപരം’ : വിരാട് കോലിക്കെതിരെ കടുത്ത വിമർശനവുമായി രവി ശാസ്ത്രിയും അനിൽ കുംബ്ലെയും | Virat Kohli
ന്യൂസിലൻഡിനെതിരായ മുംബൈ ടെസ്റ്റ് മത്സരത്തിൽ വിരാട് കോഹ്ലിയുടെ വിക്കറ്റ് വലിച്ചെറിഞ്ഞതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി.ഒന്നാം ദിനത്തിൻ്റെ അവസാന മിനിറ്റുകളിൽ ബാറ്റ് ചെയ്യുന്ന കോഹ്ലി, മിഡ് ഓണിൽ രച്ചിൻ രവീന്ദ്രയുടെ പന്തിൽ അതിവേഗ സിംഗിൾ എടുക്കാൻ ശ്രമിച്ച് പുറത്തായി.
ടെസ്റ്റ് മത്സരത്തിൽ 5 പന്തുകൾ മാത്രം ബാറ്റ് ചെയ്ത കോഹ്ലി പെട്ടെന്ന് സിംഗിൾ എടുക്കാൻ ശ്രമിച്ചു, മാറ്റ് ഹെൻറിയുടെ ഡയറക്ട് ത്രോയിൽ റൺ ഔട്ടായി.ടെസ്റ്റ് മത്സരത്തിൽ കോലി തൻ്റെ വിക്കറ്റ് വലിച്ചെറിഞ്ഞതിന് ന്ന് ശാസ്ത്രി മുൻ ഇന്ത്യൻ ക്യാപ്റ്റനെ രൂക്ഷമായി വിമർശിച്ചു.ഇന്ത്യൻ ഇന്നിംഗ്സിലെ നാലാമത്തെ വിക്കറ്റാണ് കോഹ്ലിയുടെ.ആ വിക്കറ്റ് ഇന്ത്യയെ കളി അവസാനിക്കുമ്പോൾ 78/1 എന്ന നിലയിൽ നിന്ന് 86/4 എന്ന നിലയിൽ എത്തിച്ചു.ഇന്ത്യ ഇപ്പോഴും ന്യൂസിലൻഡിന് 149 റൺസിന് പിന്നിലാണ്.17.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 78 എന്ന നിലയിൽ നിന്ന് ഇന്ത്യ എട്ട് പന്തുകൾക്കിടയിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി.” വിക്കറ്റ് വലിച്ചെറിഞ്ഞു അദ്ദേഹത്തിൻ്റെ മനസ്സിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ല,” കളിയെ കുറിച്ച് കമൻ്റ് ചെയ്യുന്നതിനിടെ രവി ശാസ്ത്രി പറഞ്ഞു.
Matt Henry's direct hit catches Virat Kohli short 😯#INDvNZ #IDFCFirstBankTestTrophy #JioCinemaSports pic.twitter.com/cL4RvUdMST
— JioCinema (@JioCinema) November 1, 2024
വിരാട് കോഹ്ലിയുടെ റണ്ണൗട്ടായത് ആത്മഹത്യാപരമാണെന്ന് അനിൽ കുംബ്ലെ പറഞ്ഞു.ഇന്ത്യയ്ക്ക് വേണ്ടിയുള്ള എല്ലാ കളികളിലും ഇത്തരം തകർച്ചകൾ തുടരാനാവില്ലെന്നും ഇത് ടീമിന് വലിയ ആശങ്കയാണെന്നും പറഞ്ഞു.കോഹ്ലിയുടെ റണ്ണൗട്ട് അപ്രതീക്ഷിതമാണെന്ന് കുംബ്ലെ പറഞ്ഞു.കഴിഞ്ഞ 2 മത്സരങ്ങളിൽ കോലി ഉൾപ്പെട്ട രണ്ടാമത്തെ റണ്ണൗട്ടാണിത്.ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 16.40 ശരാശരിയിൽ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 92 റൺസ് മാത്രമാണ് കോഹ്ലി നേടിയത്.
ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ 70 റൺസെടുത്ത ഇന്നിംഗ്സ് ഒഴികെ, കോഹ്ലിക്ക് ഒന്നും ചെയ്യാൻ സാധ്ച്ചിട്ടില്ല. ആദ്യ ഇന്നിങ്സിൽ ബ്ലാക്ക് ക്യാപ്സിനെ ഇന്ത്യ 65.4 ഓവറിൽ 235ന് പുറത്താക്കി.രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തി..വിൽ യംഗ്, ടോം ബ്ലണ്ടൽ, ഗ്ലെൻ ഫിലിപ്പ്, ഇഷ് സോധി, മാറ്റ് ഹെൻറി എന്നിവരായിരുന്നു അദ്ദേഹത്തിൻ്റെ ഇരകൾ. വാഷിംഗ്ടൺ സുന്ദർ നാല് വിക്കറ്റ് വീഴ്ത്തി.കൂടാതെ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനും ആയി.