ന്യൂസിലൻഡിനെതിരെ 36 പന്തിൽ അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ റെക്കോർഡ് സ്വന്തമാക്കി ഋഷഭ് പന്ത് | Rishabh Pant

ന്യൂസിലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഋഷഭ് പന്തിന്റെ ഇന്നിങ്‌സാണ്.മുംബൈ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ പന്ത് ന്യൂസിലൻഡ് ബൗളർമാരെ കടന്നാക്രമിച്ചു. പന്തും ഗില്ലും ചേർന്ന് സെഷനിൽ ന്യൂസിലൻഡിലേക്ക് സമ്മർദ്ദം തിരികെ നൽകി.

ന്യൂസിലൻഡിനെതിരായ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി എന്ന ഇന്ത്യൻ റെക്കോർഡ് ഋഷഭ് പന്ത് സൃഷ്ടിച്ചു.വെറും 36 പന്തിൽ നിന്നാണ് പന്ത് ഫിഫ്റ്റി നേടിയത്.ഈ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ പൂനെയിൽ 41 പന്തിൽ ഫിഫ്റ്റി നേടിയ ഓപ്പണർ യശസ്വി ജയ്‌സ്വാളിൻ്റെ റെക്കോർഡാണ് പന്ത് തകർത്തത്.2022ൽ ബംഗളൂരുവിൽ ശ്രീലങ്കയ്‌ക്കെതിരെ 28 പന്തിൽ നിന്നും ഫിഫ്റ്റി നേടി ഇന്ത്യൻ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയെന്ന റെക്കോർഡും ഋഷഭ് പന്തിൻ്റെ പേരിലാണ്.

2014ൽ അബുദാബിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 21 പന്തുകൾ നേരിട്ട മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബാ ഉൾ ഹഖിൻ്റെ പേരിലാണ്വേഗമേറിയ ഫിഫ്‌റ്റിയുടെ റെക്കോർഡ്.ന്യൂസിലൻഡ് ആക്രമണത്തിൽ പന്തും ഗില്ലും ആധിപത്യം പുലർത്തിയതിനാൽ, രണ്ടാം ദിവസം രാവിലെ ഓവറിന് ആറ് റൺസിനടുത്ത് ഇന്ത്യ സ്കോർ ചെയ്തു.രണ്ടാം ദിനം രാവിലെ ഫിഫ്റ്റി പൂർത്തിയാക്കിയ ശുഭ്മാൻ ഗില്ലിനെ 45 റൺസിൽ മാർക്ക് ചാപ്മാൻ കൈവിട്ടു കളഞ്ഞു്.സ്കോർ 180 ലെത്തിയപ്പോൾ പന്തിനെ ഇന്ത്യക്ക് നഷ്ടമായി. 59 പന്തിൽ നിന്നും 60 റൺസ് നേടിയ പന്തിനെ സോധി പുറത്താക്കി.

ഏറ്റവും വേഗമേറിയ ടെസ്റ്റ് ഫിഫ്റ്റികൾ ന്യൂസിലാൻഡിനെതിരെ

36 – ഋഷഭ് പന്ത് 2024ൽ മുംബൈയിൽ
41 – യശസ്വി ജയ്‌സ്വാൾ 2024 ൽ പൂനെയിൽ

Rate this post