‘ഈ പരമ്പര തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു’ : ന്യൂസിലൻഡിനെതിരെ പരമ്പര തോൽവിയെക്കുറിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ | Rohit Sharma
ന്യൂസിലൻഡിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി സ്വന്തം തട്ടകത്തിൽ ഇന്ത്യ നാണംകെട്ട വൈറ്റ്‌വാഷ് നേരിട്ടു. വാങ്കഡെ സ്റ്റേഡിയത്തിൽ 147 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ 121 റൺസിന് രണ്ടാം ഇന്നിങ്സിൽ പുറത്തായി. 25 റൺസ് വിജയത്തോടെ ന്യൂസീലൻഡ് പരമ്പര 3–0ന് സ്വന്തമാക്കി.ടെസ്റ്റിൽ ആദ്യമായാണ് ഇന്ത്യ ഒരു പരമ്പരയിലെ എല്ലാം മത്സരങ്ങളും പരാജയപ്പെടുന്നത്. അവസാന ടെസ്റ്റിൽ വിജയിക്കാന്‍ ഇന്ത്യക്ക് 147 റൺസ് വേണ്ടിയിരുന്നെങ്കിലും 121 റൺസ് മാത്രമാണ് നേടാനായത്.
തോൽവി ദഹിക്കാൻ പ്രയാസമാണെന്നും അവസാനം ന്യൂസിലൻഡ് തങ്ങളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും രോഹിത് പറഞ്ഞു. പരമ്പരയ്ക്കിടെ തങ്ങൾ പല തെറ്റുകളും ചെയ്തതായി സമ്മതിച്ച ഇന്ത്യൻ ക്യാപ്റ്റൻ, മുംബൈയിൽ ലീഡ് നേടിയപ്പോൾ തങ്ങൾ മുന്നിലാണെന്ന് കരുതിയെന്നും പറഞ്ഞു.അവസാനം ലക്ഷ്യം നേടാനാകുമെന്ന് തനിക്ക് തോന്നിയെന്നും രോഹിത് പറഞ്ഞു.”ഒരു പരമ്പര തോൽക്കുക, ഒരു ടെസ്റ്റ് തോൽക്കുക എന്നത് ഒരിക്കലും എളുപ്പമല്ല, അത് എളുപ്പം ദഹിക്കാത്ത കാര്യമാണ്. വീണ്ടും, ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ചില്ല എന്ന് ഞങ്ങൾക്കറിയാം,ഞങ്ങൾ അത് അംഗീകരിക്കണം. അവർ (ന്യൂസിലാൻഡ്) ഞങ്ങളെക്കാൾ മികച്ചതാണ്” രോഹിത് പറഞ്ഞു .
Rohit Sharma after losing the series.. pic.twitter.com/bS8D0L6jqS
— RVCJ Media (@RVCJ_FB) November 3, 2024
“ഞങ്ങൾ ഒരുപാട് പിഴവുകൾ വരുത്തി, ഞങ്ങൾ അത് അംഗീകരിക്കേണ്ടിവരും, ആദ്യ ഇന്നിംഗ്സിൽ ഞങ്ങൾ ബോർഡിൽ വേണ്ടത്ര റൺസ് എടുത്തില്ല (ബെംഗളുരുവിലും പൂനെയിലും) ഞങ്ങൾ ഇവിടെയും കളിയിൽ പിന്നിലായിരുന്നു.ഇവിടെ, ഞങ്ങൾക്ക് 30 റൺസിൻ്റെ ലീഡ് ലഭിച്ചു, ഞങ്ങൾ മുന്നിലാണെന്ന് ഞങ്ങൾ കരുതി, ലക്ഷ്യവും കൈവരിക്കാനാകും എന്ന് പ്രതീക്ഷിച്ചു എന്നിരുന്നാലും ഞങ്ങൾക്ക് മികച്ച പ്രകടനം നടത്തേണ്ടതായിരുന്നു, ”രോഹിത് പറഞ്ഞു.3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ആദ്യമായി സ്വന്തം തട്ടകത്തിൽ വൈറ്റ്വാഷ് ആവുന്നത്.
“ഞാൻ ബാറ്റ് ചെയ്യാൻ പോകുമ്പോൾ, എൻ്റെ മനസ്സിൽ ചില ചിന്തകൾ ഉണ്ടാകും, എന്നാൽ ഈ പരമ്പരയിൽ അത് സംഭവിച്ചില്ല, അത് എന്നെ നിരാശപ്പെടുത്തുന്നു. ഈ പ്രതലങ്ങളിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ആ കളിക്കാർ കാണിച്ചുതന്നു, കഴിഞ്ഞ 3-4 വർഷമായി ഞങ്ങൾ ഇത്തരം പിച്ചുകളിലാണ് കളിക്കുന്നത്. ഈ പരമ്പരയിൽ അത് വിജയിച്ചില്ല എന്നത് സങ്കടകരമാണ്”സ്വന്തം ബാറ്റിംഗിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.”കൂടാതെ, എനിക്ക് ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല, ക്യാപ്റ്റനെന്ന നിലയിൽ ഇത് എന്നെ അലട്ടുന്ന കാര്യമാണ്. പക്ഷേ, ഞങ്ങൾ കൂട്ടായി മികച്ച പ്രകടനം നടത്താത്തതാണ് ഈ തോൽവികൾക്ക് കാരണം” രോഹിത് കൂട്ടിച്ചേർത്തു.
Rohit Sharma said, "I take full responsibility for this series defeat. I didn't perform at my best as a batsman or as a captain and it marks a low point in my career." pic.twitter.com/H54HRxAZqo
— 𝐉𝐨𝐝 𝐈𝐧𝐬𝐚𝐧𝐞 (@jod_insane) November 3, 2024
“ഈ പരമ്പര തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു,ഒരു ബാറ്റ്സ്മാൻ എന്ന നിലയിലോ ക്യാപ്റ്റൻ എന്ന നിലയിലോ ഞാൻ മികച്ച പ്രകടനം നടത്തിയില്ല, ഇത് എൻ്റെ കരിയറിലെ ഒരു താഴ്ന്ന പോയിൻ്റാണ്.