‘വിരാട് കോലിയോ രോഹിത് ശർമ്മയോ അല്ല’ : ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ റൺസ് സ്‌കോർ ചെയ്യുന്നത് ഈ താരമായിരിക്കും | Indian Team

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ബോർഡർ ഗവാസ്‌കർ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നവംബർ 22 ന് പെർത്തിൽ ആരംഭിക്കും. ഈ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മയാണ് നയിക്കുന്നത്.സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനോട് തോറ്റ ഇന്ത്യക്ക് ഓസ്‌ട്രേലിയൻ പരമ്പര കടുത്ത വെല്ലുവിളിയാകും നൽകുക.

അഞ്ചു മത്സരങ്ങളിൽ നാലെണ്ണമെങ്കിലും വിജയിച്ച് ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയുടെ ഫൈനലിലെത്തേണ്ട ഗതികേടിലാണ് ഇന്ത്യ.ഇതുമൂലം ഈ ഓസ്‌ട്രേലിയൻ പരമ്പര ഇന്ത്യൻ ടീമിന് വളരെ പ്രധാനപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഈ ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിൽ ഏത് കളിക്കാരാണ് ഏറ്റവും കൂടുതൽ റൺസ് നേടുക? ഏത് കളിക്കാരാണ് ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുക? അതിനെ കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്.ഈ പരമ്പരയെക്കുറിച്ച് ഓസ്‌ട്രേലിയൻ ടീമിൻ്റെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് പ്രവചനം നടത്തിയിരിക്കുകയാണ്.

“എന്നെ സംബന്ധിച്ചിടത്തോളം, ഋഷഭ് പന്തോ സ്റ്റീവ് സ്മിത്തോ ഈ പരമ്പരയിൽ കൂടുതൽ റൺസ് നേടും. കാരണം സ്റ്റീവ് സ്മിത്ത് തൻ്റെ പഴയ ബാറ്റിംഗ് ഓർഡറായ നാലാം നമ്പറിലേക്ക് മടങ്ങി. അതിനാൽ അദ്ദേഹത്തിൽ നിന്ന് ധാരാളം റൺസ് വരും.അതുപോലെ, ഋഷഭ് പന്ത് അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ, പഴയ പന്തിൽ അദ്ദേഹം എങ്ങനെ കളിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം” പോണ്ടിങ് പറഞ്ഞു.

“ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ ജോഷ് ജാസൽവുഡായിരിക്കും. കാരണം അദ്ദേഹം ഇപ്പോൾ ക്രിക്കറ്റ് കരിയറിൻ്റെ ഉന്നതിയിലാണ്.അതിനാൽ പാറ്റ് കമ്മിൻസ്, ജസ്പ്രീത് ബുംറ എന്നിവരെക്കാൾ കൂടുതൽ വിക്കറ്റുകൾ ഹേസൽവുഡ് സ്വന്തമാക്കും. ഈ പരമ്പരയിലെ എല്ലാ മത്സരങ്ങളും മിച്ചൽ സ്റ്റാർക്ക് കളിക്കുമോ? എന്നത് സംശയമാണ് , അതിനാലാണ് ഹേസൽവുഡ് കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്നതെന്നും പോണ്ടിങ് പറഞ്ഞു.

ന്യൂസിലൻഡിനെതിരായ മൂന്ന് ടെസ്റ്റുകളിൽ ഇടംകൈയ്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ പരമ്പരയിലെ റൺ സ്‌കോറർമാരുടെ പട്ടികയിൽ ഒന്നാമതെത്തി, ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 43.50 ശരാശരിയിൽ മൂന്ന് അർധസെഞ്ചുറികളും ഉയർന്ന 99 റൺസും ഉൾപ്പെടെ 261 റൺസ് നേടി.പന്ത് ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളിൽ നിന്ന് 53.66 ശരാശരിയിൽ 161 റൺസ് നേടി, ഒരു സെഞ്ചുറിയോടെ റെഡ് ബോൾ അന്താരാഷ്ട്ര മത്സരങ്ങളിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തി.

Rate this post