രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളം കൂറ്റൻ ലീഡിലേക്ക് | Ranji Trophy

രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് നേടി കേരളം.ആദ്യ ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശിനെ 162 റണ്‍സില്‍ ഒതുക്കി നിര്‍ത്തിയ കേരളം രണ്ടാംദിവസം ലീഡ് നേടി.ആദ്യദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലായിരുന്നു കളി അവസാനിപ്പിച്ചത്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തിട്ടുണ്ട് കേരളം.

ഇപ്പോള്‍ 178 റണ്‍സ് ലീഡ് ആണ് കേരളത്തിനുള്ളത്. കേരളത്തിലായി സച്ചിൻ ബേബി 83 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. 74 റൺസുമായി സൽമാൻ നിസാറും 11 റൺസുമായി മുഹമ്മദ് അസറുദീനുമാണ് ക്രീസിൽ.ഓപ്പണര്‍മാരായ വത്സല്‍ ഗോവിന്ദ് 23 റണ്‍സും രോഹന്‍ കുന്നുമല്‍ 28 റണ്‍സും നേടി. ബാബ അപരാജിത് 32 റണ്‍സിന് പുറത്തായി. ആദിത്യ സര്‍വാതെ (40 പന്തിൽ 14), അക്ഷയ് ചന്ദ്രൻ (70 പന്തിൽ 24) ജലജ് സക്‌സേനയും (35) എന്നിവരുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഉത്തര്‍പ്രദേശിനെ ബാറ്റിങ്ങിന് അയച്ചു. ഈ തീരുമാനം ശരിവെക്കുന്നതായിരുന്നു ബോളര്‍മാരുടെ പ്രകടനം.ഉത്തർപ്രദേശിനെ 162 റൺസിന്‌ പുറത്താക്കാൻ സാധിച്ചു. ജലജ് സക്‌സേന അഞ്ചുവിക്കറ്റും ബേസില്‍ തമ്പി രണ്ടുവിക്കറ്റും സര്‍വാതെ, ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

രഞ്ജിയില്‍ 6000 റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യതാരമെന്ന റെക്കോഡ് ജലജ് സക്സേന ആദ്യദിനം സ്വന്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശിന്‍റെ നിതീഷ് റാണയെ പുറത്താക്കിയാണ് ജലജ് ചരിത്രനേട്ടം കൈവരിച്ചത്.17 ഓവറില്‍ 56 റണ്‍സ് വിട്ടുനല്‍കിയാണ് അഞ്ചുവിക്കറ്റ് നേടിയത്. രഞ്ജി ട്രോഫിയില്‍ 400 വിക്കറ്റ് നേടുന്ന 13-ാമത്തെ ബോളറാണ് സക്‌സേന. കര്‍ണാടകയ്‌ക്കെതിരായ മാച്ചില്‍ രഞ്ജിയിലെ 6000 റണ്‍സ് തികച്ചിരുന്നു.

5/5 - (1 vote)