47 പന്തിൽ നിന്നും 100 : തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി സഞ്ജു സാംസൺ | Sanju Samson

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ടി20യിൽ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ. 47 പന്തിൽ നിന്നാണ് സഞ്ജു ടി20 യിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്. ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. സഞ്ജുവിന്റെ ഇന്നിങ്സിൽ 7 ഫോറും 9 സിക്‌സും ഉണ്ടായിരുന്നു.

മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസന്റെ ബാറ്റിൽ നിന്നും ബൗണ്ടറികളും സിക്സുകളും പ്രവഹിച്ചു. 27 പന്തിൽ നിന്നും സഞ്ജു അർധസെഞ്ചുറി തികച്ചു. അഞ്ചു കൂറ്റൻ സിക്സറുകളും മൂന്നു ഫോറും അടങ്ങുന്നതെയിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. തുടക്കത്തിൽ തന്നെ അഭിഷേക് ശർമയെ നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ചു നിന്ന സഞ്ജു നായകൻ സുര്യയെയും കൂട്ടിപ്പിടിച്ച് ഇന്ത്യൻ സ്കോർ ഉയർത്തി.

പവർ പ്ലേയിൽ 56 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.ജെറാൾഡ് കോറ്റ്‌സിയുടെ പന്തിൽ അയ്ഡൻ മാർക്രത്തിന് ക്യാച്ച് നൽകിയാണ് അഭിഷേക് പുറത്തായത്. രണ്ടാം ഓവര്‍ എറിയാനെത്തിയ ഏയ്ഡന്‍ മാര്‍ക്രത്തിനെതിരെ ആദ്യ ബൗണ്ടറി നേടിയ സഞ്ജു കേശവ് മഹാരാജ് എറിഞ്ഞ മൂന്നാം ഓവറില്‍ ഫോറും സിക്സും അടിച്ച് കരുത്തുകാട്ടി. അതിനു ശേഷം സഞ്ജുവും സൂര്യയും ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു.

സൂര്യ പുറത്തായതിന് ശേഷവും സഞ്ജുവിന്റെ ബാറ്റിൽ നിന്നും യദേഷ്ടം സിക്‌സും ബൗണ്ടറിയും പ്രവഹിച്ചു. വേഗത്തിൽ ഇന്ത്യൻ സ്കോർ 100 കടത്തിയ സഞ്ജു തുടർച്ചായ ബൗണ്ടറികളും സിക്‌സും നേടി 90 കളിലെത്തി.നാലാമനായി ഇറങ്ങിയ തിലക് വർമയും റൺസ് കണ്ടെത്തിയതോടെ 14 ആം ഓവറിൽ സ്കോർ 150 കടന്നു. ഫാസ്റ്റ് ബൗളർ ക്രൂഗരെ സിക്സടിച്ചാണ് തിലക് വർമ്മ ഇന്ത്യൻ സ്കോർ 150 കടത്തിയത്. വ്യക്തിഗത സ്കോർ 92 ൽ നിൽക്കെ മികച്ചൊരു സിക്‌സിലൂടെ സഞ്ജു സ്കോർ 98 ആക്കി.അടുത്ത ഓവറിൽ സിംഗിൾ നേടി സഞ്ജു സെഞ്ച്വറി തികച്ചു.

5/5 - (1 vote)