വെടിക്കെട്ട് സെഞ്ചുറിയുമായി തിലക് വർമ്മ ,മൂന്നാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ | India | South Africa
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് ഇന്ത്യ നേടിയത്. തിലക് വർമയുടെ മിന്നുന്ന സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്. തിലക് വർമ്മ 56 പന്തിൽ നിന്നും 8 ഫോറും 7 സിക്സും അടക്കം 107 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി അഭിഷേക് ശർമ്മ 25 പന്തിൽ നിന്നും 50 റൺസ് നേടി. സഞ്ജു തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി.
മൂന്നാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്കോർ ബോർഡ് തുറക്കും മുമ്പേ ഓപ്പണർ സഞ്ജു സാംസൺ പുറത്തായി. കഴിഞ്ഞ മത്സരത്തിലും സഞ്ജു ഡക്കായിരുന്നു.ഇടംകൈയ്യൻ പേസർ മാർക്കോ ജാൻസണിൽ നിന്നുള്ള നല്ല ലെങ്ത്ത് ഡെലിവറിയിൽ സഞ്ജുവിന്റെ സ്റ്റമ്പ് തെറിച്ചു. എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ തിലക് വർമയേയും കൂട്ടുകെപിടിച്ച് അഭിഷേക് ശർമ്മ സൗത്ത് ആഫ്രിക്കൻ ബൗളർമാർക്കെതിരെ ആഞ്ഞടിച്ചു.
പവർ പ്ലേയിൽ ഇരുവരും ചേർന്ന് 70 റൺസ് അടിച്ചെടുത്തു. 9 ആം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടക്കുകയും ചെയ്തു. ആ ഓവറിൽ തന്നെ അഭിഷെക് 24 പന്തിൽ നിന്നും തന്റെ ഫിഫ്റ്റി പൂർത്തിയാക്കി. എന്നാൽ കേശവ് മഹാരാജിന്റെ പന്തിൽ അഭിഷേക് പുറത്തായി. 25 പന്തിൽ 3 ഫോറും 5 സിക്സും അടക്കം അഭിഷേക് 50 റൺസ് നേടി. അടുത്ത ഓവറിൽ ഒരു റൺസ് നേടിയ കുമാർ യാദവിനെയും ഇന്ത്യക്ക് നഷ്ടമായി. 10 ഓവർ പൂർത്തിയായപ്പോൾ സ്കോർ ഇന്ത്യൻ സ്കോർ 3 വിക്കറ്റ് നഷ്ടത്തിൽ 110 ആയിരുന്നു.
Rising from the ashes with a superb 50! 😍
— JioCinema (@JioCinema) November 13, 2024
Abhishek Sharma shows that form is temporary but class is permanent 👌
Catch LIVE action from the 3rd #SAvIND T20I on #JioCinema, #Sports18, and #ColorsCineplex! 👈#JioCinemaSports pic.twitter.com/Nz99BzfJWm
തിലക് വർമ്മ തന്റെ മൂന്നാം ടി20 ഫിഫ്റ്റി പൂർത്തിയാക്കി. 32 പന്തിൽ നിന്നായിരുന്നു താരത്തിന്റെ അര്ധ സെഞ്ച്വറി. എന്നാൽ സ്കോർ 132 ആയപ്പോൾ 18 റൺസ് നേടിയ ഹർദിക് പാണ്ട്യയെ കേശവ് മഹാരാജ് പുറത്താക്കി. തുടർച്ചയായ ബൗണ്ടറികളിലൂടെ 15 ആം ഓവറിൽ തിലക് വർമ്മ സ്കോർ 150 കടത്തി.ഫിഫ്റ്റി പൂർത്തിയാക്കിയതിനു ശേഷം കൂടുതൽ ആക്രമിച്ചു കളിക്കുന്ന തിലക് വർമയെയാണ് കാണാൻ സാധിച്ചത്. 18 ആം ഓവറിൽ സ്കോർ 190 ലെത്തിയപ്പോൾ 8 റൺസ് നേടിയ റിങ്കു സിംഗിനെ ഇന്ത്യക്ക് നഷ്ടമായി. 19 ആം ഓവറിൽ ഇന്ത്യൻ സ്കോർ 200 കടന്നു. ബൗണ്ടറിയോടെ തിലക് വർമ്മ സെഞ്ച്വറി പൂർത്തിയാക്കി. 51 പന്തിൽ നിന്നും 8 ഫോറും 5 സിക്സും അടക്കമാണ് താരത്തിന്റെ സെഞ്ച്വറി.