’10 വിക്കറ്റ് ‘: രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഹരിയാന പേസർ അൻഷുൽ കംബോജ് | Anshul Kamboj
റോഹ്തക്കിൽ നടക്കുന്ന രഞ്ജി ട്രോഫി 2024/25 റൗണ്ട് അഞ്ച് മത്സരത്തിനിടെ ഹരിയാന പേസർ അൻഷുൽ കംബോജ് ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിനെതിരെയുള്ള മത്സരത്തിൽ ഒരു ഇന്നിംഗ്സിൽ താരം 10 വിക്കറ്റ് വീഴ്ത്തി.രഞ്ജി ട്രോഫി ചരിത്രത്തിൽ ഒരു ഇന്നിംഗ്സിൽ എല്ലാ വിക്കറ്റുകളും വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം ബൗളറായി കാംബോജ് 10/49 എന്ന കണക്കിൽ ഫിനിഷ് ചെയ്തു.
1956-57 സീസണിൽ ബംഗാളിൻ്റെ പ്രേമാംശു ചാറ്റർജി ആസ്സാമിൻ്റെ മുഴുവൻ വിക്കറ്റുകളും 20 റൺസിനു വീഴ്ത്തിയപ്പോൾ 1985-86 സീസണിൽ രാജസ്ഥാൻ്റെ പ്രദീപ് സുന്ദരം വിദർഭയുടെ പത്തു വിക്കറ്റുകളും 78 റൺസിനു നേടി. ഇന്നിംഗ്സിൽ 9 വിക്കറ്റ് വീഴ്ത്തിയവരുടെ കൂട്ടത്തിൽ കേരളത്തിൻ്റെ അമർജിത് സിങ്ങും ജലജ് സക്സേനയുമുണ്ട്.2004/05 സീസണിൽ വിദർഭയ്ക്കെതിരെ എട്ട് വിക്കറ്റ് വീഴ്ത്തിയ ജോഗീന്ദർ ശർമ്മയുടെതായിരുന്നു ഹരിയാന ബൗളറുടെ മുമ്പത്തെ ഏറ്റവും മികച്ച ബൗളിംഗ്.
🎯 ALL TEN 🎯
— ESPNcricinfo (@ESPNcricinfo) November 15, 2024
Haryana's Anshul Kamboj becomes the third bowler in #RanjiTrophy history to bag all 10 wickets in an innings!
LIVE blog: https://t.co/ZhWgZQb3um pic.twitter.com/rXSmDQnOSn
കഴിഞ്ഞ ദിവസം എട്ട് വിക്കറ്റ് വീഴ്ത്തിയ 23 കാരനായ കംബോജ് മൂന്നാം ദിനം ബേസിൽ തമ്പിയുടെയും ഷോൺ റോജറിൻ്റെയും വിക്കറ്റുകൾ സ്വന്തമാക്കി പത്തു വിക്കറ്റ് നേട്ടം പൂർത്തിയാക്കുകയും കേരളത്തെ 291 ന് പുറത്താക്കി. കാംബോജ് തൻ്റെ 19-ാം മത്സരത്തിൽ 50 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും പിന്നിട്ടു.മൊത്തത്തിൽ, ഇതിഹാസ ലെഗ് സ്പിന്നർമാരായ അനിൽ കുംബ്ലെ, സുഭാഷ് ഗുപ്തെ, ദേബാസിസ് മൊഹന്തി എന്നിവരോടൊപ്പം ഫസ്റ്റ് ക്ലാസ് 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ ബൗളറാണ് കാംബോജ്.
അടുത്തിടെ ഒമാനിൽ നടന്ന എസിസി എമർജിംഗ് ഏഷ്യാ കപ്പ് ടൂർണമെൻ്റിൽ ഇന്ത്യ എ ടീമിനെ പ്രതിനിധീകരിച്ച കംബോജ്, ദുലീപ് ട്രോഫിയിലും മികച്ച നേട്ടത്തോടെയാണ് ആഭ്യന്തര റെഡ്-ബോൾ സീസൺ ആരംഭിച്ചത്.(10/46), അശോക് ഡിൻഡ (8/123) എന്നിവർക്ക് പിന്നിൽ ദുലീപ് ട്രോഫിയിൽ എട്ട് വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ പേസറായി കാംബോജ് മാറി.ഹരിയാന ആദ്യമായി വിജയ് ഹസാരെ ട്രോഫി കിരീടം നേടിയപ്പോൾ, 10 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുമായി നേടിയ കാംബോജ് മുൻനിര വിക്കറ്റ് വേട്ടക്കാരിൽ ഒരാളായിരുന്നു.15 ലിസ്റ്റ്-എ മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകളാണ് കാംബോജിന് സ്വന്തം പേരിലുള്ളത്. 2024ൽ മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ഒമ്പത് ടി20 മത്സരങ്ങളിൽ മാത്രമാണ് കംബോജ് കളിച്ചിരുന്നത്.
രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ്
10/20 – പ്രേമൻസു ചാറ്റർജി – ബംഗാൾ v അസം (1956-57)
10/49 – അൻഷുൽ കാംബോജ് – ഹരിയാന v കേരളം (2024-25)
10/78 – പ്രദീപ് സുന്ദരം – രാജസ്ഥാൻ v വിദർഭ (1985-86)
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 10 വിക്കറ്റ് നേട്ടവുമായി ഇന്ത്യൻ ബൗളർമാർ
10/20 – പ്രേമൻസു ചാറ്റർജി – ബംഗാൾ v അസം (1956-57)
10/46 – ഡിബാസിസ് മൊഹന്തി – ഈസ്റ്റ് സോൺ v സൗത്ത് സോൺ (2000-01)
10/49 – അൻഷുൽ കാംബോജ് – ഹരിയാന v കേരളം (2024-25)
10/74 – അനിൽ കുംബ്ലെ – ഇന്ത്യ v പാകിസ്ഥാൻ (1999)
10/78 – പ്രദീപ് സുന്ദരം – രാജസ്ഥാൻ v വിദർഭ (1985-86)
10/78 – സുഭാഷ് ഗുപ്തെ – ബോംബെ v പാകിസ്ഥാൻ കമ്പൈൻഡ് സർവീസസും ബഹവൽപൂർ ഇലവനും (1954-55)