‘സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല… ലഭിച്ച ക്യാച്ച് അവസരങ്ങൾ ഞങ്ങൾ നഷ്ടപ്പെടുത്തി’ : ഇന്ത്യക്കെതിരെയുള്ള തോൽവിയെക്കുറിച്ച് എയ്ഡൻ മാർക്രം | Indian Cricket Team

ഇന്ത്യയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ദക്ഷിണാഫ്രിക്ക (3-1 ) തോറ്റിരുന്നു .ജൊഹാനസ്ബർഗിൽ ഇന്നലെ നടന്ന പരമ്പരയിലെ നാലാം ടി20യിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 283 റൺസെടുത്തു.തുടർന്ന് 284 റൺസ് വിജയലക്ഷ്യവുമായി കളിച്ച ദക്ഷിണാഫ്രിക്കൻ ടീമിന് ഇന്ത്യൻ ടീമിൻ്റെ മികച്ച ബൗളിംഗിനെ നേരിടാനാവാതെ 18.2 ഓവറിൽ 148 റൺസിന്‌ എല്ലാ വിക്കറ്റുകളും നഷ്ടപ്പെടുത്തി.135 റൺസിൻ്റെ വമ്പൻ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.

“സത്യം പറഞ്ഞാൽ, ഈ മത്സരത്തിൽ ഇന്ത്യൻ ടീം മൂന്ന് മേഖലകളിലും മികച്ച രീതിയിൽ കളിച്ചു. അതുകൊണ്ടാണ് അവർ വിജയിക്കുന്നത്.അവർ യഥാർത്ഥത്തിൽ അവരുടെ വിജയത്തിന് അർഹരാണ്. ബാറ്റിംഗിലും ബൗളിംഗിലും അവർ ഞങ്ങളെ സമ്മർദ്ദത്തിലാക്കി, ഈ മത്സരം വളരെ എളുപ്പത്തിൽ വിജയിച്ചു. ഈ മത്സരത്തിൽ ഞങ്ങൾക്ക് ലഭിച്ച ക്യാച്ച് അവസരങ്ങൾ ഞങ്ങൾ നഷ്ടപ്പെടുത്തി” മത്സരശേഷം തങ്ങളുടെ തോൽവിയെക്കുറിച്ച് സംസാരിച്ച ദക്ഷിണാഫ്രിക്കൻ ടീം ക്യാപ്റ്റൻ എയ്ഡൻ മർക്രം പറഞ്ഞു

“ഞങ്ങളുടെ ടീമിൻ്റെ നിരവധി പിഴവുകൾ കാരണം ഞങ്ങൾ പരാജയം നേരിട്ടു. എന്നിരുന്നാലും, 2026 ലെ ടി20 ലോകകപ്പിനായി ഞങ്ങൾക്ക് ശക്തമായ ഒരു ടീമിനെ കെട്ടിപ്പടുക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് തോന്നുന്നു.വരാനിരിക്കുന്ന പരമ്പരയിൽ ഞങ്ങളുടെ ടീം കളിക്കാർ അവരുടെ കഴിവുകൾ പുറത്തെടുക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും, ഈ പരമ്പരയിൽ ഞങ്ങളുടെ ടീമിന് വേണ്ടി മാർക്കോ ജാൻസണും ജെറാൾഡ് ഗോട്‌സെയും തങ്ങളുടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് എയ്ഡൻ മാർക്രം പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്കായി സഞ്ജു സാംസണും തിലക് വർമയും ചേര്‍ന്ന് പടുത്തുയർത്തിയ റണ്‍മലയ്‌ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക മുട്ടുമടക്കുകയായിരുന്നു.തിലകും സഞ്‌ജുവും പുറത്താവാതെ നേടിയ സെഞ്ചുറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 47 പന്തുകളില്‍ ഒമ്പത് ഫോറുകളും 10 സിക്‌സുകളും സഹിതം 120* റണ്‍സ് നേടിയ തിലക്‌ ഇന്ത്യയുടെ ടോപ്‌ സ്‌കോററായി.56 പന്തില്‍ ആറ് ബൗണ്ടറികലും ഒമ്പത് സിക്‌സറുകളും സഹിതം* 109 റണ്‍സായിരുന്നു സഞ്‌ജു അടിച്ചത്. 18 പന്തില്‍ 36 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ടീമിന് നഷ്‌ടമായത്.

Rate this post