ബുമ്രക്ക് അഞ്ചു വിക്കറ്റ് ,ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയയെ 104 റൺസിന് ചുരുട്ടിക്കൂട്ടി ഇന്ത്യ | Australia | India
പെർത്ത് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയ റൺസിന് 104 പുറത്ത്. അഞ്ചു വിക്കറ്റ് നേടിയ ബുമ്രയാണ് ഓസീസിനെ തകർത്തെറിഞ്ഞത്. ആദ്യ ഇന്നിങ്സിൽ 46 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.67 / 7 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് തുടക്കത്തിൽ തന്നെ എട്ടാം വിക്കറ്റ് നഷ്ടമായി. 21 റൺസ് നേടിയ അലക്സ് കാരിയെ ജസ്പ്രീത് ബുംറ പുറത്താക്കി. ഇന്ത്യൻ നായകന്റെ ഇന്നിങ്സിലെ അഞ്ചാം വിക്കറ്റായിരുന്നു അത്. അഞ്ചു റൺസ് നേടിയ ലിയോണിനെ ഹർഷിത് റാണ പുറത്താക്കി.അരങ്ങേറ്റക്കാരൻ ഹർഷിത് റാണ മൂന്നു വിക്കറ്റ് വീഴ്ത്തി.
11th five-wicket haul in Tests for Jasprit Bumrah 🔥#WTC25 | #AUSvIND ➡️ https://t.co/yq6im3evpT pic.twitter.com/FQ0CAC9EF0
— ICC (@ICC) November 23, 2024
ആദ്യ ഇന്നിങ്സിൽ തകർച്ചയോടെയാണ് ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചത്. മൂന്നാം ഓവറിൽ ഓവറില്‍ തന്നെ അരങ്ങേറ്റക്കാരന്‍ നഥാന്‍ മക്സ്വീനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബുമ്ര വിക്കറ്റ് വേട്ട തുടങ്ങിയത്. 13 പന്തില്‍ 10 റണ്‍സെടുത്ത മക്സ്വീനെയെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ മാര്‍നസ് ലാബുഷെയ്നിനെ സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ചെങ്കിലും അനായാസ ക്യാച്ച് കോലി കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.തന്‍റെ നാലാം ഓവറില്‍ ഉസ്മാന്‍ ഖവാജയെ(8) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച ബുമ്ര അടുത്ത പന്തില്‍ സ്റ്റീവ് സ്മിത്തിന്‍റെ വിലപ്പെട്ട വിക്കറ്റും സ്വന്തമാക്കി.
സ്മിത്തിനെ ബുംറ വിക്കറ്റിന് മുന്നിൽകുടുക്കി. പിന്നാലെ 11 റൺസ് നേടിയ ഹെഡിനെ അരങ്ങേറ്റക്കാരൻ ഹർഷിത് റൺ ക്ലീൻ ബൗൾഡ് ആക്കി.സ്കോർ 38 ആയപ്പോൾ ഓസ്ട്രലിയയ്ക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി.6 റൺസ് നേടിയ മിച്ചൽ മാർഷിനെ സിറാജ് പുറത്താക്കി. 52 പന്തിൽ നിന്നും 2 റൺസ് നേടിയ ലബുഷെയ്‌നിനെ സിറാജ് പുറത്താക്കിയതോടെ ഓസ്ട്രലിയ 47 / 6 എന്ന നിലയയിലായി. സ്കോർ 59 ലെത്തിയപ്പോൾ ഓസ്‌ട്രേലിയക്ക് ഏഴാം വിക്കറ്റ് നഷ്ടമായി.3 റൺസ് നേടിയ കമ്മിൻസിനെ ബുംറ പുറത്താക്കി.
ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 150 റൺസിന് ഓൾഔട്ടായി. അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാർ റെഡ്ഡിയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 59 പന്തിൽ ആറു ഫോറുകളും ഒരു സിക്സും അടിച്ച താരം 41 റൺസാണെടുത്തത്. പുറമേ ഋഷഭ് പന്ത് 78 പന്തില്‍ 37 റണ്‍സും കെ.എൽ രാഹുൽ 26 റൺസുമാണെടുത്തത്. ഓസീസിനായി ഹെയ്‌സൽവുഡ് നാലു വിക്കറ്റുകൾ വീഴ്ത്തിയപ്പോള്‍ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി.