ടെസ്റ്റ് സെഞ്ചുറികളെല്ലാം 150 ആക്കി മാറ്റുന്ന ആദ്യ ഏഷ്യൻ ബാറ്ററായി യശസ്വി ജയ്സ്വാൾ | Yashasvi Jaiswal
പെർത്തിൽ ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ 150 റൺസുമായി യുവ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ.ആദ്യ ഇന്നിംഗ്സിലെ 8 പന്തിൽ ഡക്കായതിന് ശേഷം ജയ്സ്വാൾ ഒരുപാട് മുന്നോട്ട് പോയി. ഒരു കിടിലൻ സെഞ്ച്വറി നേടിയ താരം ഇന്ത്യയെ വലിയ ലീഡിലേക്ക് എത്തി.
ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്തിലും രാജ്കോട്ടിലും യശസ്വി രണ്ടു രണ്ട് ഇരട്ട സെഞ്ച്വറികൾ ഇതിനകം തന്നെ തൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023-ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ അദ്ദേഹം 171 റൺസ് അടിച്ചുകൂട്ടി.തൻ്റെ ടെസ്റ്റ് സെഞ്ചുറികളെല്ലാം 150 ആക്കി മാറ്റുന്ന ആദ്യ ഏഷ്യൻ ബാറ്ററായി യശസ്വി ജയ്സ്വാൾ മാറി.
Yashasvi Jaiswal has gone past 150 every time he's scored a Test hundred 🔥
— ESPNcricinfo (@ESPNcricinfo) November 24, 2024
His day out in Perth today is no exception 💪 https://t.co/FIh0brqKuj #AUSvIND pic.twitter.com/qYMZzmrUl5
23 വയസ്സ് തികയുന്നതിന് മുമ്പ് അദ്ദേഹത്തിന് 4 150+ സ്കോറുകളും ഉണ്ട്. ജാവേദ് മിയാൻദാദ്, ഗ്രെയിം സ്മിത്ത്, സച്ചിൻ ടെണ്ടുൽക്കർ എന്നിവരോട് അദ്ദേഹം ഇപ്പോൾ എത്തിയിരിക്കുകയാണ്.23 വയസ്സ് ആവുന്നതിനു മുമ്പ് ഡോൺ ബ്രാഡ്മാൻ 8 150+ സ്കോറുകൾ നേടിയിരുന്നു.
23 വയസ്സ് തികയുന്നതിന് മുമ്പ് ഏറ്റവും കൂടുതൽ 150-പ്ലസ് സ്കോറുകൾ
8 – ഡോൺ ബ്രാഡ്മാൻ
4 – ജാവേദ് മിയാൻദാദ്
4 – ഗ്രെയിം സ്മിത്ത്
4 – സച്ചിൻ ടെണ്ടുൽക്കർ
4 – യശസ്വി ജയ്സ്വാൾ