ഐപിഎല്ലിൽ സച്ചിൻ ബേബി ഹൈദരാബാദിനായും വിഷ്ണു വിനോദ് പഞ്ചാബിനായി ജേഴ്സിയണിയും | IPL2025

കേരളത്തിന്റെ 12 താരങ്ങൾ ലേലപ്പട്ടികയിൽ ഇടം നേടിയിരുന്നെങ്കിലും ഐപിഎൽ കരാർ ലഭിച്ചത് മൂന്ന് താരങ്ങൾക്ക് മാത്രമാണ്. കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കും. വിറ്റഴിക്കപ്പെടാത്ത കളിക്കാരുടെ പട്ടികയിൽ നിന്ന് ഇടംകൈയ്യൻ ബാറ്ററെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ഹൈദരാബാദ് ജിദ്ദയിൽ നടക്കുന്ന ഐപിഎൽ മെഗാ ലേലത്തിൻ്റെ അവസാന ദിവസം ടീമിൽ എടുത്തത്.

ഐപിഎല്ലിൽ മുൻപ് രാജസ്ഥാൻ റോയൽസ്, ആർസിബി ടീമുകൾക്കായി സച്ചി‌ൻ കളിച്ചിട്ടുണ്ട്.സൽമാൻ നിസാർ, അബ്ദുൾ ബാസിത്ത്, സന്ദീപ് വാര്യർ എന്നീ മൂന്ന് മലയാളി താരങ്ങളെങ്കിലും വിൽക്കാതെ പോയി. നിസാറിനും ബാസിത്തിനും 30 ലക്ഷം വീതവും പേസർ വാര്യരുടെ അടിസ്ഥാന വില 75 ലക്ഷം രൂപയുമായിരുന്നു.

30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണു വിനോദിനെ 95 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിനു വേണ്ടിയും വിഷ്ണു വിനോദ് ഏതാനും മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സർപ്രൈസ് എൻട്രിയായി മലപ്പുറം സ്വദേശിയായ വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസ് ടീമിൽ. 30 ലക്ഷം നൽകിയാണ് മലയാളിയായ ഈ ഓൾറൗണ്ടറിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.

കേരളത്തിന്റെ സീനിയർ ടീമിനായി ഇതുവരെ കളിച്ചിട്ടില്ലാത്ത വിഗ്നേഷ് പുത്തൂർ, ഈ വർഷം നടന്ന പ്രഥമ ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്നു. കെസിഎല്ലിനിടെയാണ് മുംബൈ ഇന്ത്യൻസിന്റെ ശ്രദ്ധ അദ്ദേഹത്തിൽ പതിയുന്നത്.

Rate this post