‘രണ്ടാം ടെസ്റ്റിലും ജയ്സ്വാളും കെ എൽ രാഹുലും ഓപ്പൺ ചെയ്യണം, രോഹിത് ശർമ്മ മൂന്നാം നമ്പറിൽ കളിക്കണം’ : ചേതേശ്വർ പൂജാര | KL Rahul
പെർത്തിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ 295 റൺസിൻ്റെ വിജയത്തിന് അടിത്തറയിട്ട അതേ ഓപ്പണിംഗ് ജോഡിയിൽ അടുത്ത മത്സരങ്ങളിലും ഇന്ത്യ ഉറച്ചുനിൽക്കണമെന്ന് ചേതേശ്വർ പൂജാര ആഗ്രഹിക്കുന്നു.യശസ്വി ജയ്സ്വാളും കെ എൽ രാഹുലും ചേർന്ന് ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഒന്നാം വിക്കറ്റിൽ 201 റൺസ് കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ രോഹിത് ശർമ്മ ക്യാപ്റ്റനായി തിരിച്ചെത്തിയതോടെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിൽ മാറ്റങ്ങൾ ഉണ്ടാവും.രാഹുലിനും യശസ്വിക്കുമൊപ്പം ഇന്ത്യ ഓപ്പണിംഗ് തുടരണമെന്നും രോഹിത് മൂന്നിലും ശുഭ്മാൻ ഗിൽ ഫിറ്റ്നാണെങ്കിൽ അഞ്ചിലും ഇറങ്ങണമെന്നും പൂജാര നിർദ്ദേശിച്ചു. “കെഎൽ, യശസ്വി തുടങ്ങിയവർ ഓപ്പൺ ചെയ്യുകയാണെങ്കിൽ രോഹിത്തിന് മൂന്നാം നമ്പറിലും ശുഭ്മാന് അഞ്ചാം നമ്പറിലും കളിക്കാം.രോഹിത് ഓപ്പൺ ചെയ്യണമെങ്കിൽ, KL 3-ാം നമ്പറിൽ ബാറ്റ് ചെയ്യണം”പൂജാര ഇഎസ്പിഎൻ ക്രൈക്ഇൻഫോയോട് പറഞ്ഞു.
Cheteshwar Pujara says KL Rahul should continue in India's top three for the Adelaide Test
— ESPNcricinfo (@ESPNcricinfo) November 29, 2024
🔗 https://t.co/EUouUie2fq | #AUSvIND pic.twitter.com/ptEjdGyZ1c
റിഷഭ് പന്തിനെ ന്യൂബോളിന് ശേഷം ഇറക്കുന്നതാവും പുജാര അഭിപ്രായപ്പെട്ടു. ബോള് പഴയതായി മാറിയ ശേഷം ബാറ്റ് ചെയ്യുകയാണെങ്കിൽ കുറഞ്ഞ പന്തുകളിൽ നിന്ന് കൂടുതൽ റൺസ് എളുപ്പത്തിൽ നേടാൻ പന്തിന് സാധിക്കുമെന്നും പുജാര പറഞ്ഞു.പിങ്ക്-ബോൾ ടെസ്റ്റിനുള്ള ബൗളിംഗ് കോമ്പിനേഷനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, പെർത്തിൽ വിജയം നേടിയ നിലവിലെ ആക്രമണത്തിൽ ഉറച്ചുനിൽക്കാൻ പൂജാര വാദിച്ചു.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അരങ്ങേറ്റക്കാരൻ ഹർഷിത് റാണ, വാഷിംഗ്ടൺ സുന്ദർ എന്നിവർ തങ്ങളുടെ പ്രകടനത്തിൽ മതിപ്പുളവാക്കി.രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരെ മറികടന്ന് വാഷിംഗ്ടൺ സുന്ദറിനെ പൂജാര പിന്തുണച്ചു, സുന്ദറിൻ്റെ ഓൾറൗണ്ട് കഴിവുകൾ നിർണായക സ്വത്തായി ചൂണ്ടിക്കാട്ടി.കാൻബറയിൽ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ ദ്വിദിന പരിശീലന മത്സരത്തോടെയാണ് ഇന്ത്യ അഡ്ലെയ്ഡ് ടെസ്റ്റിന് തയ്യാറെടുക്കുന്നത്.