‘ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്റ്റാൻഡിംഗിൽ രണ്ടാമത്’ : ഇന്ത്യയെയും ഓസ്‌ട്രേലിയയെയും വെല്ലുവിളിച്ച് ദക്ഷിണാഫ്രിക്ക | South Africa

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 516 റണ്‍സിന്റെ വമ്പന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ പോരാട്ടം 282 റണ്‍സില്‍ അവസാനിപ്പിച്ചാണ് ദക്ഷിണാഫ്രിക്ക 233 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്.ശ്രീലങ്ക 103-5 എന്ന നിലയിലാണ് നാലാം ദിനം ആരംഭിച്ചത്. 83 റൺസുമായി ചെറുത്തുനിൽപ്പ് നയിച്ച ദിനേശ് ചണ്ഡിമൽ പുറത്തായതോടെ 282 റൺസിന് എല്ലാവരും പുറത്തായി.

ജെറാൾഡ് കോട്‌സിയുടെ പന്തിൽ ചണ്ഡിമൽ ക്യാച്ച് നൽകി പുറത്തായതോടെ ശ്രീലങ്കയുടെ അവസാന മൂന്ന് വിക്കറ്റുകൾ അടുത്ത ആറ് ഓവറിൽ 11 റൺസിന് പോയി.മീഡിയം പേസർ മാർക്കോ ജാൻസൻ 11 വിക്കറ്റുമായി കിംഗ്‌സ്‌മീഡിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തു.ഒന്നാം ഇന്നിങ്‌സില്‍ 7 വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ രണ്ടാം ഇന്നിങ്‌സില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി.കഗിസോ റബാഡ, ജെറാര്‍ഡ് കോറ്റ്‌സി, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ശ്രമിക്കുന്ന ദക്ഷിണാഫ്രിക്ക, പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിലും ഓസ്‌ട്രേലിയയ്ക്ക് മുകളിലും രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഫെബ്രുവരി മുതലുള്ള ഏഴ് ടെസ്റ്റുകളിൽ ആറെണ്ണം ജയിച്ച പ്രോട്ടീസ് മികച്ച ഫോമിലാണ്.15 ടെസ്റ്റില്‍ ഒമ്പത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും അടക്കം 110 പോയന്‍റും 61.11 പോയന്‍റ് ശതമാവുമുള്ള ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 13 കളികളില്‍ എട്ട് ജയവും നാലു തോല്‍വിയും ഒരു സമനിലയുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്ട്രേലിയ 57.69 പോയന്‍റ് ശതമാനവുമായി മൂന്നാം സ്ഥാനത്തായി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിന് മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന ശ്രീലങ്ക അ‍ഞ്ചാം സ്ഥാനത്തേക്ക് വീണു.ന്യൂസിലന്‍ഡ് 11 ടെസ്റ്റില്‍ ആറ് ജയവും അ‍ഞ്ച് തോല്‍വിയും 54.55 പോയന്‍റ് ശതമാവുമായി നാലാം സ്ഥാനത്താണ്.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് വ്യാഴാഴ്ച ഗക്ബെർഹയിൽ ആരംഭിക്കും.ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 191 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ 5ന് 366 റണ്‍സെന്ന നിലയില്‍ അവര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ ടെംബ ബവുമ, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവരുടെ കിടിലന്‍ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

സ്റ്റബ്സ് 9 ഫോറും രണ്ട് സിക്സും സഹിതം 122 റണ്‍സും ബവുമ 9 ഫോറുകള്‍ സഹിതം 113 റണ്‍സും കണ്ടെത്തി. ആദ്യ ഇന്നിങ്സില്‍ ബവുമ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 42 റണ്‍സില്‍ അവസാനിച്ചിരുന്നു. ടെസ്റ്റില്‍ ലങ്കയുടെ ഏറ്റവും ചെറിയ ടോട്ടലെന്ന നാണക്കേടിന്റെ റെക്കോര്‍ഡും അവര്‍ ഒന്നാം ഇന്നിങ്സില്‍ നേടിയിരുന്നു.

Rate this post