അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ 180 റൺസിന്‌ പുറത്ത്, മിച്ചൽ സ്റ്റാർക്കിന് ആറു വിക്കറ്റ് | India | Australia

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ആദ്യ ഇന്നിംഗിൽ ഇന്ത്യ 180 റൺസിന്‌ പുറത്ത്. 6 വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കിന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ ചുരുട്ടികെട്ടിയത്. 42 റൺസ് നേടിയ നിതീഷ് കുമാർ റെഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രാഹുൽ 37 ഉം ഗിൽ 31 ഉം റൺസ് നേടി. കമ്മിൻസ് ,ബോളണ്ട് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്‌ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ യശസ്വി വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.140.4 കിലോ മീറ്റര്‍ വേഗത്തില്‍ പറന്നെത്തിയ ഇന്‍സ്വിങ്ങറിലാണ് യശസ്വി വീണത്.യശസ്വി പുറത്തായ ശേഷം ക്രീസില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍- ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമം നടത്തുന്നതിനിടെ സ്റ്റാര്‍ക്ക് വീണ്ടും ഇന്ത്യയെ പ്രഹരിക്കുകയായിരുന്നു.

രാഹുലിനെ സ്റ്റാര്‍ക്ക് ലാബുഷെയ്‌നിന്റെ കൈയില്‍ എത്തിച്ചു.64 പന്തിൽ നിന്നും 37 റൺസ് നേടിയ രാഹുലിനെ സ്റ്റാർക്ക് പുറത്താക്കി. പിന്നാലെ 7 റൺസ് നേടിയ കോലിയെയും സ്റ്റാർക്ക് പുറത്താക്കിയതോടെ ഇന്ത്യ 3 വിക്കറ്റു നഷ്ടത്തിൽ 77 എന്ന നിലയിലായി. 31 റൺസ് നേടിയ ഗില്ലിനെ ബോളണ്ട് പുറത്താക്കിയതോടെ ഇന്ത്യ 81 / 4 എന്ന നിലയിലായി.ഗില്ലിനെ സ്‌കോട്ട് ബോളണ്ട് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ചായക്ക് ശേഷം ഇന്ത്യക്ക് നായകൻ രോഹിത് ശർമയെ നഷ്ടമായി. 3 റൺസ് നേടിയ രോഹിതിനെ ബോളണ്ട് വിക്കറ്റിന് മുന്നിൽ കുടുക്കി.

പന്തും റെഡ്ഢിയും പിടിച്ചു നിന്നതോടെ ഇന്ത്യൻ സ്കോർ 100 കടന്നു. സ്കോർ 109ലെത്തിയപ്പോൾ 21 റൺസ് നേടിയ പന്തിനെ ഇന്ത്യക്ക് നഷ്ടമായി. നായകൻ പാറ്റ് കമ്മിൻസ് ആണ് പന്തിനെ പുറത്താക്കിയത്. അശ്വിനും റെഡിയും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അശ്വിൻ വേഗത്തിൽ സ്കോർ ചെയ്തു. എന്നാൽ സ്കോർ 141 ആയപ്പോൾ 22 പന്തിൽ നിന്നും 22 റൺസ് നേടിയ അശ്വിനെ ഇന്ത്യക്ക് നഷ്ടമായി ,മിച്ചൽ സ്റ്റാർക്കിന്റെ നാലാം വിക്കറ്റായി വെറ്ററൻ മാറി. ആ ഓവറിൽ തന്നെ ഹർഷിത് റാണയെയും സ്റ്റാർക്ക് പുറത്താക്കി. സ്കോർ 179 ൽ ബുംറയെ ഇന്ത്യക്ക് നഷ്ടമായി. 180 ആയപ്പോൾ റെഡ്ഢിയെ അവസാന വിക്കറ്റായി ഇന്ത്യക്ക് നഷ്ടമായി.