സ്‌കോട്ട് ബോലാൻഡിനെ റിവേഴ്‌സ് സ്‌കൂപ്പ് ചെയ്ത് സിക്സടിച്ച് നിതീഷ് റെഡ്ഡി | Nitish Reddy

പെർത്തിൽ ചെയ്തതുപോലെ നിതീഷ് റെഡ്ഡി വീണ്ടും ബാറ്റുകൊണ്ട് തൻ്റെ കഴിവ് തെളിയിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡിൽ നടന്നുകൊണ്ടിരിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് മാന്യമായ സ്കോർ നേടിക്കൊടുത്തത് നിതീഷ് കുമാർ റെഡ്ഡിയുടെ ബാറ്റിങ്ങാണ്.അഡ്‌ലെയ്ഡ് ഓവലിൽ സ്കോട്ട് ബൊലാണ്ടിനെ റിവേഴ്‌സ് സ്വീപ്പ് ചെയ്‌ത് സിക്സ് അടിക്കുകയും ചെയ്തു.

അഡ്‌ലെയ്ഡ് ഓവലിൽ ഓഫർ ചെയ്ത അധിക ബൗൺസ് ഇന്ത്യൻ ബാറ്റർമാരെ വളരെയധികം വിഷമിപ്പിച്ചു.രണ്ടാം വിക്കറ്റിൽ കെ എൽ രാഹുലും ശുഭ്മാൻ ഗില്ലും ചേർന്ന് 69 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷം, ഓസ്ട്രേലിയൻ പേസർമാർ ഇന്ത്യയെ തകർത്തു.മിച്ചൽ സ്റ്റാർക്ക് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്‌കോട്ട് ബോളണ്ടും പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി പിന്തുണച്ചപ്പോൾ ഇന്ത്യ 44.1 ഓവറിൽ 180ന് ഒതുങ്ങി.

54 പന്തിൽ 3 സിക്‌സറുകളും മൂന്നു ഫോറും അടക്കം 42 റൺസ് നേടിയ നിതീഷ് റെഡ്ഢിയുടെ ചെറുത് നിൽപ്പാണ് ഇന്ത്യൻ സ്കോർ 180 ലെത്തിച്ചത്.സ്‌കോട്ട് ബോലാണ്ടിൻ്റെ ലെങ്ത് ഡെലിവറി സ്ലിപ്പിന് മുകളിലൂടെ റിവേഴ്‌സ് സ്‌കൂപ്പ് ചെയ്‌ത് ആരാധകരെ അതിശയിപ്പിച്ചു. ആ ഓവറിൽ വെറും നാല് പന്തിൽ 19 റൺസ് നേടാൻ നിതീഷിന് സാധിച്ചു.

.പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ് എന്നിവർക്കെതിരെ രണ്ട് ഇന്നിംഗ്‌സുകളിലുമായി 41ഉം 38ഉം റൺസ് നേടി റെഡ്ഡി ഗംഭീര പ്രകടനം നടത്തി.ഇന്ത്യ 295 റൺസിൻ്റെ കൂറ്റൻ വിജയം നേടിയപ്പോൾ അദ്ദേഹം ഒരു വിക്കറ്റും സ്വന്തമാക്കി.