പിങ്ക് ബോൾ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഓസ്ട്രേലിയ | India | Australia

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഓസ്ട്രേലിയ. രണ്ടാം ദിനം ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. രണ്ടാം ദിനം മൂന്നു വിക്കറ്റുകളാണ്‌ ഓസീസിന് നഷ്ടമായത്.39 റൺസ് നേടിയ നതാന്‍ മക്‌സ്വീനി 2 റൺസ് നേടിയ സ്മിത്ത് , 64 റൺസ് നേടിയ മാർനസ് ലാബുഷാഗ്നെ എന്നിവരുടെ വിക്കറ്റുകളാണ്‌ ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഇന്ത്യക്കായി ബുംറ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. 53 റൺസുമായി ഹെഡും 2 റൺസുമായി മർഷമാണ് ക്രീസിൽ.

രണ്ടാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് സ്‌കോര്‍ 91ല്‍ നില്‍ക്കെ നതാന്‍ മക്‌സ്വീനിയെ നഷ്ടമായി. 39 റൺസ് നേടിയ ഓപ്പണറെ ബുമ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർ റിഷബ് പന്ത് പിടിച്ചു പുറത്താക്കി. 103ല്‍ സ്റ്റീവ് സ്മിത്തിനെയും ഓസ്‌ട്രേലിയക്ക് നഷ്ടമായി. 2 റൺസ് നേടിയ സ്മിത്തിനെ ബുമ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർ റിഷബ് പന്ത് പിടിച്ചു പുറത്താക്കി. നാലാം വിക്കറ്റിൽ മാർനസ് ലാബുഷാഗ്നെക്കൊപ്പം ഒത്തുചേർന്ന ട്രാവിസ് ഹെഡ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും ഓസ്ട്രലിയയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോവുകയും ചെയ്തു.

സ്കോർ 142 ലെത്തിയപ്പോൾ മാർനസ് ലാബുഷാഗ്നെ ഫിഫ്റ്റി പൂർത്തിയാക്കി. ഓസീസ് സ്കോർ 150 കടന്നതോടെ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 50 കടക്കുകയും ചെയ്തു. സ്കോർ 168 ആയപ്പോൾ ഓസീസിന് മാർനസ് ലാബുഷാഗ്നെയെ നഷ്ടപ്പെട്ടു. 64 റൺസ് നേടിയ താരത്തെ നിതീഷ് കുമാർ റെഡ്‌ഡി പുറത്താക്കി. സിറാജിനെ ബൗണ്ടറി അടിച്ച് ഹെഡ് ഓസ്‌ട്രേലിയയെ ലീഡിലേക്ക് നയിച്ചു. സ്കോർ 191 ലെത്തിയപ്പോൾ ട്രാവിസ് ഹെഡ് ഫിഫ്റ്റി പൂർത്തിയാക്കി.

ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ 180 റണ്‍സിന് എല്ലാവരും പുറത്തായി. 6 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങാണ് ഇന്ത്യയെ തകർത്തത്.54 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്‌സും ഫോറും സഹിതം 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. കെഎല്‍ രാഹുല്‍ (64 പന്തില്‍ 37), ശുഭ്‌മാന്‍ ഗില്‍ (51 പന്തില്‍ 31), റിഷഭ്‌ പന്ത് (35 പന്തില്‍ 21), ആര്‍ അശ്വിന്‍ (22 പന്തില്‍ 22) എന്നിവരാണ് രണ്ടക്കംതൊട്ട മറ്റ് താരങ്ങള്‍.ഓസീസിനായി സ്കോട്ട് ബോളണ്ടും പാറ്റ് കമിന്‍സും രണ്ട് വിക്കറ്റ് വീതം വീഴത്തി.

Rate this post