അഡ്‌ലെയ്‌ഡിലെ തോൽവിയും ദക്ഷിണാഫ്രിക്കയുടെ വിജയവും : വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യക്ക് യോഗ്യത നേടാനാവുമോ ? | WTC final qualification

ഡബ്ല്യുടിസി ഫൈനലിൽ കടക്കാനുള്ള പോരാട്ടം കൂടുതൽ കടുപ്പമായിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര 2-0 ന് സ്വന്തം തട്ടകത്തിൽ നേടിയതിന് ശേഷം ദക്ഷിണാഫ്രിക്ക ഇപ്പോൾ പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. ഗ്കെബെർഹയിലെ സെൻ്റ് ജോർജ് പാർക്കിൽ നടന്ന മത്സരത്തിൽ ടെംബ ബാവുമയുടെ നേതൃത്വത്തിലുള്ള പ്രോട്ടീസ് ശ്രീലങ്കയെ 109 റൺസിന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തെത്തി.

പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോൽവിക്ക് ശേഷം ഇന്ത്യ മൂന്നാം സ്ഥനത്തേക്ക് പിന്തള്ളപ്പെട്ടു.ദക്ഷിണാഫ്രിക്കയുടെ വിജയം രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീമിന് കൂടുതൽ സാഹചര്യങ്ങൾ മാറ്റിമറിച്ചു. സൈക്കിളിൻ്റെ ആദ്യ പകുതിയിൽ ടീം ഇന്ത്യ ഡബ്ല്യുടിസി പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്നു, എന്നാൽ കഴിഞ്ഞ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ടതിനാൽ കാര്യങ്ങൾ മാറിമറിഞ്ഞു.ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 3-1 അല്ലെങ്കിൽ 4-1 ന് ജയിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 3-2ന് ജയിക്കുകയാണെങ്കിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ഹോം പരമ്പരയിൽ ശ്രീലങ്കയ്ക്ക് ഒരു ടെസ്റ്റെങ്കിലും സമനിലയിലായാൽ ഇന്ത്യ WTC ഫൈനലിലേക്ക് യോഗ്യത നേടും.ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 2-1 ന് ജയിക്കുക അല്ലെങ്കിൽ 1-1 സമനില ആയാൽ, ഈ സാഹചര്യത്തിൽ, ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 2-1 അല്ലെങ്കിൽ 3-0 മാർജിനിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് WTC ഫൈനലിലേക്ക് യോഗ്യത നേടാനാകൂ.കൂടാതെ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ശ്രീലങ്ക ഒരു ടെസ്റ്റെങ്കിലും സമനിലയിലാക്കണം .

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 2-2 സമനില നേടിയാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര ശ്രീലങ്ക ഏതെങ്കിലും മാർജിനിൽ സ്വന്തമാക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 2-3ന് തോറ്റാൽ ഡബ്ല്യുടിസിയുടെ ഫൈനലിൽ കടക്കാൻ ഇന്ത്യക്ക് പാക്കിസ്ഥാനെ ആശ്രയിക്കേണ്ടി വരും. ന്യൂസിലൻഡിനെതിരായ പരമ്പര ഇംഗ്ലണ്ട് 2-1 അല്ലെങ്കിൽ 3-0 മാർജിനിൽ സ്വന്തമാക്കാൻ ഒരുങ്ങുമ്പോൾ, രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ 2-0 ന് തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് പാകിസ്ഥാനെ ആവശ്യമാണ്.ഓസ്‌ട്രേലിയക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര ശ്രീലങ്ക 1-0ന് ജയിക്കണം. ശ്രീലങ്കയെ 2-0ന് ജയിച്ചാൽ പോലും ഇന്ത്യ ഡബ്ല്യുടിസിയിൽ നിന്ന് പുറത്താകും.

Rate this post