ട്രാവിസ് ഹെഡിന് സെഞ്ച്വറി സ്മിത്തിന് അർധ സെഞ്ച്വറി, മൂന്നാം ടെസ്റ്റിൽ ആധിപത്യമുറപ്പിച്ച് ഓസ്ട്രേലിയ | India | Australia

ഗാബ ടെസ്റ്റിൽ ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയുടെ മികവിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. രണ്ടാം ദിനം ചായക്ക് കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ . 65 റൺസുമായി സ്റ്റീവ് സ്മിത്തും 103 റൺസുമായി ട്രാവിസ് ഹെഡുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തി.

28 / 0 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി.21 റൺസ് നേടിയ ഉസ്മാൻ ക്വാജയെ ജസ്പ്രീത് ബുംറ പുറത്താക്കി. സ്കോർ 38 ആയപ്പോൾ ഓസീസിന് രണ്ടാമത്തെ ഓപ്പണറെയും നഷ്ടമായി. 9 റൺസ് നേടിയ നഥാൻ മക്സ്വീനിയുടെ വിക്കറ്റും ബുംറ സ്വന്തമാക്കി.മാർനസ് ലാബുഷാഗ്നെയും സ്റ്റീവ് സ്മിത്തും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും സ്കോർബോർഡിൽ 75 റൺസ് ആയപ്പോൾ ഓസ്ട്രലിയക്ക് മൂന്നാം വിക്കറ്റും നഷ്ടമായി.

12 റൺസ് നേടിയ മാർനസ് ലാബുഷാഗ്നെയെ നിതീഷ് കുമാർ റെഡ്‌ഡി പുറത്താക്കി. നാലാം വിക്കട്ടിൽ ഒത്തുചേർന്ന ഹെഡും സ്മിത്തും ചേർന്ന് ഓസീസ് സ്കോർ 100 കടത്തി.ലഞ്ചിന്‌ പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 104 ന്ന നിലയിലായിരുന്നു ആസ്‌ട്രേലിയ .ഹെഡും സ്മിത്തും ശക്തമായി നിന്നതോടെ ഓസ്‌ട്രേലിയൻ സ്കോർ 150 കടന്നു . ഹെഡ് ഇന്ത്യക്കെതിരെ തന്റെ മിന്നുന്ന ഫോം തുടരുകയും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു ചെയ്തു.

71 പന്തിൽ നിന്നായിരുന്നു ഇടം കയ്യൻ താരത്തിന്റെ ഫിഫ്റ്റി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് 100 കടക്കുകയും ചെയ്തു.ട്രാവിസ് ഹെഡ് ഇന്ത്യയ്‌ക്കെതിരെ 1000 ടെസ്റ്റ് റൺസ് തികക്കുകയും ചെയ്തു. പിന്നാലെ സ്മിത്ത് തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. ഹെഡ് വേഗത്തിൽ റൺസ് സ്കോർ ചെയ്തതോടെ ഓസീസ് സ്കോർ 200 കടക്കുകയും ചെയ്തു. ഓസീസ് സ്കോർ 231 ലെത്തിയപ്പോൾ ട്രാവിസ് ഹെഡ് തന്റെ സെഞ്ച്വറി പൂർത്തിയാക്കി. 115 പന്തിൽ നിന്നും 13 ബൗണ്ടറികൾ സഹിതമാണ് ഹെക്ഡ് സെഞ്ച്വറി പൂർത്തിയാക്കിയത്.

Rate this post