വിരാട് കോഹ്‌ലിയുടെ സമ്മാനം, ഇന്ത്യൻ ടീമിനെ ഫോളോ-ഓണിൽ നിന്നും രക്ഷിച്ച ആകാശ് ദീപിന്റെ ബാറ്റ് | Akash Deep

ബ്രിസ്‌ബേൻ ടെസ്റ്റിൻ്റെ നാലാം ദിനം, ആകാശ് ദീപും ജസ്പ്രീത് ബുംറയും തമ്മിലുള്ള അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ ഫോളോ-ഓൺ ഭീഷണിയിൽ നിന്നും രക്ഷിച്ചത്.ഈ കൂട്ടുകെട്ട് ഓസ്‌ട്രേലിയയുടെ വിജയസാധ്യതകളെ കാര്യമായി തടസ്സപ്പെടുത്തി.മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ കെഎൽ രാഹുലും ജഡേജയും അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ ടീമിന് ആത്മവിശ്വാസം പകർന്നെങ്കിലും ഫോളോ-ഓൺ ഭീഷണിയിൽ ആയൊരുന്നു ഇന്ത്യ.

എന്നാൽ ബുമ്രയുടെയും ആകാശ് ദീപിന്റെയും ചെറുത്ത് നിൽപ്പ് ഇന്ത്യയെ നാണക്കേടിൽ നിന്നും രക്ഷിച്ചു.ഒമ്പതാം വിക്കറ്റ് വീഴുമ്പോൾ 213 റൺസ് മാത്രമാണ് സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ 252 റൺസ് എന്ന നിലയിലേക്ക് ഈ കൂട്ടുകെട്ട് ഇന്ത്യയെ എത്തിച്ചു. അഞ്ചാം ദിനം തുടക്കത്തിൽ തന്നെ ഇന്ത്യക്ക് 44 പന്തിൽ നിന്നും 31 റൺസ് നേടിയ ദീപിനെ നഷ്ടമാവുകയും ഇന്നിംഗ്സ് ൨൬൦ റൺസിന്‌ അവസാനിക്കുകയും ചെയ്തു.ഇന്ത്യൻ ടീം സമനിലയിൽ നിന്ന് രക്ഷപ്പെട്ടതിന് കാരണം വിരാട് കോലി നൽകിയ സമ്മാനമാണെന്ന ചില വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ആകാശ് ദീപ് നെറ്റ്‌സിൽ ബാറ്റ് ചെയ്യുന്നത് വിരാട് കോഹ്‌ലി കാണുകയും ഒപ്പിട്ട് തൻ്റെ പുതിയ ബാറ്റ് സമ്മാനിക്കുകയും ചെയ്തിരുന്നു. അത് വാങ്ങിയ ആകാശ് ദീപ്: വിരാട് കോഹ്‌ലിയാണ് എൻ്റെ ഏറ്റവും വലിയ റോൾ മോഡൽ. അവനിൽ നിന്ന് ബാറ്റ് വാങ്ങിയതിൽ വളരെ സന്തോഷമുണ്ട്. അതിനൊപ്പം നന്നായി കളിച്ചാൽ അഭിമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബംഗ്ലാദേശ് ടീമിനെതിരായ മത്സരത്തിൽ ആ ബാറ്റ് ഉപയോഗിച്ച് ഏതാനും സിക്‌സറുകൾ പറത്തിയ ആകാശ് ദീപ്, ഓസ്‌ട്രേലിയൻ ടീമിനെതിരെ അതേ ബാറ്റുമായി ഫോളോ ഓണിൽ നിന്ന് രക്ഷിച്ചു.

ബ്രിസ് ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 260 റണ്‍സിന് അവസാനിച്ചു. 31 റണ്‍സെടുത്ത ആകാശ് ദീപിനെ ട്രാവിസ് ഹെഡ് ആണ് പുറത്താക്കിയത്. ഹെഡിന്റെ പന്തില്‍ കീപ്പര്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്യുകയായിരുന്നു. 44 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതമാണ് ആകാശ് ദീപ് 31 റണ്‍സെടുത്തത്. ജസ്പ്രീത് ബുംറ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്നാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് 185 റണ്‍സിന്റെ ലീഡാണ് ഉള്ളത്.

Rate this post