‘ജഡേജ കാരണം മാത്രമാണ് അത് സാധിച്ചത്’ : ഇന്ത്യൻ ഓൾ റൗണ്ടറുടെ ബാറ്റിംഗ് കഴിവിനെ പ്രശംസിച്ച് കെഎൽ രാഹുൽ | KL Rahul
ഗാബ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 445 റൺസ് നേടി . വിരാട് കോലിയും രോഹിത് ശർമ്മയും മറ്റ് പ്രധാന താരങ്ങളും നിരാശപെടുത്തിയതോടെ ഇന്ത്യ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങി.അങ്ങനെ 74-5ന് പതറിയ ഇന്ത്യൻ ടീമിന് വേണ്ടി ഓപ്പണർ കെഎൽ രാഹുൽ പൊരുതി 84 റൺസ് നേടി ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും രക്ഷപെടുത്തി.
ആറാം വിക്കറ്റിൽ ജഡേജയോടൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ട് പടുതിയർത്തുകയും ചെയ്തു. 77 റൺസ് നേടിയ ജഡേജ ഒമ്പതാമനായി പുറത്തായതോടെ ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യക്ക് 33 റൺസ് വേണ്ടിയിരുന്നു. ആകാശ് ദീപിൻ്റെ റൺസും ബുംറയുടെ ആ നിർണായക കൂട്ടുകെട്ട് ഇന്ത്യയെ ഇന്നിംഗ്സ് തോൽവിയിൽ നിന്നെങ്കിലും രക്ഷിച്ചു.കെ എൽ രാഹുൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ കെ എൽ രാഹുൽ ബ്രിസ്ബേനിലെ ഗാബയിൽ രവീന്ദ്ര ജഡേജയുടെ മാച്ച് സേവിംഗ് ഇന്നിംഗ്സിന് ശേഷം അദ്ദേഹത്തെ പ്രശംസിച്ചു.
KL Rahul is a big admirer of Ravindra Jadeja’s batting prowess 👏#AUSvIND 📝: https://t.co/v0s9meXNBk#WTC25 pic.twitter.com/9LpqiMHNZI
— ICC (@ICC) December 17, 2024
“ജഡേജ ഇന്ന് മികച്ച പ്രകടനം പുറത്തെടുത്തു.നിരവധി വർഷങ്ങളായി അദ്ദേഹം ഞങ്ങൾക്ക് വേണ്ടി മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നു. അതാണ് ജഡേജയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. തനിക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്, വർഷങ്ങളോളം അദ്ദേഹം ഇത് ചെയ്തു. അദ്ദേഹവുമായി ഒരു പങ്കാളിത്തം ഉണ്ടാക്കാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും സന്തോഷിച്ചു” രാഹുൽ പറഞ്ഞു.
“ആ ഘട്ടത്തിൽ അത് ശരിക്കും ആവശ്യമായിരുന്നു. പിന്നീട് ടെയ്ലൻഡർമാർക്കൊപ്പം 70-80 റൺസ് സ്കോർ ചെയ്തു. ആ ഫോളോ-ഓൺ ആദ്യം മറികടക്കാൻ ഇന്നത്തെ ഓരോ റണ്ണും ഞങ്ങൾക്ക് നിർണായകമായിരുന്നു.അത് സാധ്യമാക്കുന്നതിൽ ജഡേജ പ്രധാന പങ്കുവഹിച്ചു. പരിചയസമ്പന്നനായ അദ്ദേഹം വളരെക്കാലമായി കളിക്കുന്നു. ഞങ്ങൾക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹം കൃത്യമായി മനസ്സിലാക്കുകയും അതിനനുസരിച്ച് കളിക്കളത്തിൽ പ്രകടനം നടത്തുകയും ചെയ്തു. ജഡേജയുടെ ബൗളിങ്ങിനെ കുറിച്ച് മാത്രമാണ് പലപ്പോഴും സംസാരം. പക്ഷേ, ബാറ്റ് ഉപയോഗിച്ച് നന്നായി കളിക്കാൻ കഴിയുന്ന ഒരു കളിക്കാരനാണെന്ന് ഞാൻ കരുതുന്നു” രാഹുൽ കൂട്ടിച്ചേർത്തു.ജഡേജയ്ക്ക് തൻ്റെ ബാറ്റിംഗ് കഴിവുകളുടെ ക്രെഡിറ്റ് പലപ്പോഴും ലഭിക്കാറില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
“പലപ്പോഴും, ജഡേജയുടെ ബൗളിംഗിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷേ, ബാറ്റിൽ പോലും അദ്ദേഹം മികച്ച പ്രകടനമായിരുന്നുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് ശരിക്കും ഉറച്ച സാങ്കേതികതയുണ്ട്, അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നത് ഞാൻ ആസ്വദിക്കുന്നു.അവൻ്റെ ഗെയിം പ്ലാൻ വളരെ ലളിതവും ശരിക്കും ക്രമീകരിച്ചതുമാണെന്ന് തോന്നുന്നു. അതിനാൽ, ടീമിൽ വന്ന് ഞങ്ങൾക്ക് വേണ്ടി ജോലി ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞതിൽ സന്തോഷമുണ്ട്, ”രാഹുൽ പറഞ്ഞു.