മെൽബൺ ടെസ്റ്റിൽ ചരിത്ര നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി മാറാൻ കെഎൽ രാഹുൽ | KL Rahul
ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി (BGT 2024-25) പരമ്പരയിൽ ഇന്ത്യയ്‌ക്കായി ഏറ്റവും സ്ഥിരതയാർന്ന പ്രകടനമാണ് കെഎൽ രാഹുൽ പുറത്തെടുത്തത്.നാലാം ടെസ്റ്റിൽ അപൂർവ്വ റെക്കോർഡ് ലക്ഷ്യമിട്ടാണ് രാഹുൽ ഇറങ്ങുന്നത്.വിരാട് കോഹ്‌ലിയും സച്ചിൻ ടെണ്ടുൽക്കറും ചെയ്യാത്ത ഒരു ചരിത്ര നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി മാറാൻ കെഎൽ രാഹുലിന് എംസിജിയിലെ നാലാം ടെസ്റ്റിൽ സെഞ്ച്വറി ആവശ്യമാണ്.
ബോക്സിങ് ഡേ ടെസ്റ്റുകളിൽ ഹാട്രിക് സെഞ്ച്വറി നേട്ടമെന്ന ചരിത്ര നേട്ടമാണ് രാഹുലിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ബോക്സിങ് ഡേ ടെസ്റ്റുകളിൽ രാഹുൽ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ നാലാം ടെസ്റ്റിലും സെഞ്ച്വറി നേടിയാൽ ബോക്സിങ് ഡേ ടെസ്റ്റുകളിൽ രാഹുലിന് ഹാട്രിക് സെഞ്ച്വറി നേട്ടം തികയ്ക്കാം. പരമ്പരയിൽ രാഹുലിനെ കൂടാതെ മറ്റ് മുൻനിര ബാറ്റ്‌സ്മാൻമാരും റൺസിനായി പാടുപെട്ടു.പ്ലേയിംഗ് ഇലവനിൽ തൻ്റെ സ്ഥാനം അനിശ്ചിതത്വത്തിലായിരുന്നെങ്കിലും ആദ്യ ടെസ്റ്റിൽ രോഹിത് ശർമ്മയുടെ അഭാവം കാരണം അദ്ദേഹത്തിന് അവസരം ലഭിച്ചു. അതിനുശേഷം, ഓപ്പണിംഗ് സ്ലോട്ടിൽ നിന്ന് താരത്തെ മാറ്റിയില്ല.
KL Rahul is currently Team India's highest run-getter in the BGT 2024-25.
— Cricket.com (@weRcricket) December 23, 2024
Only two batters have scored over 100 runs with a 40+ batting average. pic.twitter.com/92qHFAuZku
രോഹിതിന്റെ ആറാം സ്ഥാനത്തേക്ക് മാറ്റി.പരമ്പരയിലെ ആദ്യ മത്സരത്തിൽ രോഹിതിന് പകരം ഓപ്പണറായി ഇറങ്ങി 77 റൺസ് നേടി വിജയത്തിന് സംഭാവന നൽകി. അതുപോലെ 3-ാം മത്സരത്തിൽ 84 റൺസ് നേടി, വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും അപേക്ഷിച്ച് മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നതെന്ന് പറയാം.ഡിസംബർ 26 വ്യാഴാഴ്ച ആരംഭിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ നാലാം ടെസ്റ്റ് ഇന്ത്യയും ഓസ്‌ട്രേലിയയും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റുമുട്ടും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പര നിലവിൽ 1-1 ന് സമനിലയിലാണ്. ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഹാട്രിക് സെഞ്ച്വറി നേടി അപൂർവ നേട്ടം കൈവരിക്കാൻ കെഎൽ രാഹുലിന് അവസരമുണ്ട്.
സച്ചിൻ ടെണ്ടുൽക്കറും അജിങ്ക്യ രഹാനെയും മാത്രമാണ് ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഒന്നിലധികം സെഞ്ച്വറി നേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2021, 2023 ബോക്‌സിംഗ് ഡേ ടെസ്റ്റുകളിൽ രാഹുൽ സെഞ്ച്വറി നേടിയിട്ടുണ്ട്.2021-ൽ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ രാഹുൽ ഇന്ത്യക്കായി 123 റൺസ് നേടി കളിയിലെ കേമൻ പുരസ്‌കാരം നേടി. പിന്നീട് 2023ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അതേ വേദിയിൽ സെഞ്ച്വറി നേടി. എന്നാൽ, ആ ബോക്‌സിംഗ് ഡേ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു.അതിന് ശേഷമാണ് രാഹുൽ ഇത്തവണ മെൽബൺ ബോക്‌സിംഗ് ഡേ മത്സരത്തിൽ കളിക്കാൻ പോകുന്നത്. ഒരു പക്ഷേ ആ മത്സരത്തിൽ സെഞ്ച്വറി നേടിയാൽ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഹാട്രിക് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന അതുല്യ ചരിത്ര നേട്ടം രാഹുൽ സ്വന്തമാക്കും.
ഇതിന് മുമ്പ് സച്ചിനും വിരാട് കോഹ്‌ലിയുമടക്കം ആരും ബോക്‌സിംഗ് ഡേ ടെസ്റ്റിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറി നേടിയിട്ടില്ല.2014 ലെ ബോക്സിംഗ് ഡേയിൽ ഇതേ മെൽബൺ സ്റ്റേഡിയത്തിൽ വച്ചാണ് രാഹുൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ 3 റൺസിനും 1 റൺസിനും പുറത്തായി. അതുകൊണ്ട് തന്നെ 10 വർഷത്തിന് ശേഷം ഇത്തവണ അതേ ഗ്രൗണ്ടിൽ രാഹുൽ ഈ സുവർണ നേട്ടം കൈവരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഇന്ത്യയുടെ ടോപ് സ്‌കോററാണ് കെ.എൽ. രാഹുൽ, മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 47 ശരാശരിയിൽ 235 റൺസ് നേടിയിട്ടുണ്ട്.
പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ട്രാവിസ് ഹെഡിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് രാഹുൽ.2024ൽ എട്ട് ടെസ്റ്റുകളിൽ കളിച്ച രാഹുൽ 39.08 ശരാശരിയിൽ നാല് അർധസെഞ്ചുറികളടക്കം 469 റൺസ് നേടിയിട്ടുണ്ട്. നിലവിലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (2023-25) സൈക്കിളിൽ, വലംകൈയ്യൻ ബാറ്റർ ഒമ്പത് മത്സരങ്ങളിൽ നിന്ന് 41.00 ശരാശരിയിൽ ഒരു സെഞ്ചുറിയും നാല് അർദ്ധസെഞ്ചുറികളും അടങ്ങുന്ന 574 റൺസ് നേടിയിട്ടുണ്ട്.