മുഹമ്മദ് അസ്റുദ്ധീന്റെ സെഞ്ച്വറി പാഴായി ,വിജയ് ഹസാരെ ട്രോഫിയിൽ ബറോഡക്കെതിരെ കേരളത്തിന് തോൽവി | Vijay Hazare Trophy
ഹൈദരാബാദിൽ നടന്ന വിജയ് ഹസാരെ ട്രോഫി ഉദ്ഘാടന മത്സരത്തിൽ ബറോഡക്കെതിരെ കേരളത്തിനു പരാജയം.ബറോഡയ്‌ക്കെതിരെ 404 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന്റെ ബാറ്റിംഗ് 341 ലവസാനിച്ചു.62 റൺസിൻ്റെ തോൽവിയിൽ അവസാനിച്ചു.
കേരളത്തിന് വേണ്ടി മുഹമ്മദ് അസ്റുദ്ധീൻ സെഞ്ച്വറി നേടിയപ്പോൾ രോഹൻ കുന്നുമ്മൽ, അഹമ്മദ് ഇമ്രാൻ എന്നിവർ അർധ സെഞ്ച്വറി നേടി. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലും (65) അഹമ്മദ് ഇമ്രാനും (51) ചേർന്ന് 15.4 ഓവറിൽ 113 റൺസ് കൂട്ടിച്ചേർത്തെങ്കിലും പിന്നീട് കേരള ഇന്നിങ്‌സ് തകർന്നു. സൽമാൻ (19), ഷൗൺ റോജർ (27), എൻ എം ഷറഫുദ്ദീൻ (21) എന്നിവർ മികച്ച തുടക്കത്തിലെത്തുന്നതിൽ പരാജയപ്പെട്ടു. വെറ്ററൻ ഓൾറൗണ്ടർ ജലജ് സക്‌സേന ആദ്യ പന്തിൽ വീണു.
Valiant Effort, but Baroda takes the win in the Vijay Hazare Trophy!Despite brilliant knocks by our warriors Mohammed Azharuddeen (104 off 58 balls), Rohan S Kunnummal (65 off 50 balls) and Ahammed Imran (51 off 52 balls) we fell short by 62 runs in a tough chase . Great effort. pic.twitter.com/RvsFw7g50v
— KCA (@KCAcricket) December 23, 2024
പരിക്കേറ്റ സച്ചിൻ ബേബിയുടെയും സഞ്ജു സാംസണിൻ്റെയും അഭാവത്തിൽ സൽമാൻ നിസാർ ക്യാപ്റ്റനായ ബറോഡയെ സ്വതന്ത്രമായി സ്‌കോർ ചെയ്യാൻ കേരളം അനുവദിച്ചു.നിനാദ് രത്വ 99 പന്തിൽ 136 റൺസെടുത്തപ്പോൾ ബറോഡ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ 54 പന്തിൽ പുറത്താകാതെ 80 റൺസെടുത്തു.ക്രുനാലിൻ്റെ സഹോദരനും ടീം ഇന്ത്യയുടെ താരവുമായ ഹാർദിക് ബറോഡയുടെ വിജയ് ഹസാരെ ട്രോഫി മത്സരത്തിൻ്റെ ഭാഗമായിരുന്നില്ല.ഷറഫുദ്ദീന്‍ കേരളത്തിന് വേണ്ടി രണ്ട് വിക്കറ്റെടുത്തു. ബറോഡയ്ക്ക് വേണ്ടി ആകാശ് സിങ് മൂന്നും രാജ് ലിംബാനി, നിനദ് രത് വാ, ക്രൂനാൽ പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ബറോഡ 50 ഓവറിൽ 403/4 (രത്വ 136, ക്രുണാൽ പാണ്ഡ്യ 80 നോട്ടൗട്ട്, പി എസ് കോഹ്‌ലി 72, വിഷ്ണു സോളങ്കി 46, ഭാനു പാനിയ 37 നോട്ടൗട്ട്, ഷറഫുദ്ദീൻ 2/51) bt കേരളം 45.5 ഓവറിൽ 341 (മുഹമ്മദ് എ14റുദ്ദേൻ രോഹൻ എസ് കുന്നുമ്മൽ 65, അഹമ്മദ് ഇമ്രാൻ 51, എ എം സിംഗ് 3/70, പാണ്ഡ്യ 2/44, രാജ് ലിംബാനി 2/73, രത്വ 2/81)