മെൽബണിൽ ഓസ്‌ട്രേലിയക്കെതിരെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി നിതീഷ് കുമാർ റെഡ്ഡി | Nitish Kumar Reddy
ഓസ്‌ട്രേലിയയ്‌ക്കെതിരെ 21 കാരനായ വലംകൈയ്യൻ ബാറ്റർ നിതീഷ് കുമാർ റെഡ്ഡി ഇന്ത്യയ്‌ക്കായി തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി. 171 പന്തിൽ നിന്നും 10 ബൗണ്ടറിയും ഒരു സിക്‌സും അടക്കമാണ് നിതീഷ് സെഞ്ച്വറി പൂർത്തിയാക്കിയത്.മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യ ഫോളോ-ഓൺ ഒഴിവാക്കിയത് നിതീഷിന്റെ മികച്ച ഇന്നിങ്‌സിന്റെ പിൻബലത്തിലാണ് .ടീം കടുത്ത പ്രശ്‌നത്തിൽ അകപ്പെടുകയും ഫോളോ ഓണിലേക്ക് ഉറ്റുനോക്കുകയും ചെയ്തപ്പോൾ അദ്ദേഹം ഇന്ത്യയ്‌ക്കായി തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി കഴിവ് തെളിയിച്ചിരിക്കുകയാണ് .
ഇന്ത്യ 191/6 എന്ന നിലയിൽ പൊരുതിനിൽക്കുമ്പോഴാണ് ഋഷഭ് പന്തിൻ്റെ പുറത്താകലിന് ശേഷം നിതീഷ് കുമാർ റെഡ്ഡി ബാറ്റ് ചെയ്യാനെത്തിയത്.സ്കോർ 221 ആയപ്പോൾ ഏഴാം വിക്കറ്റായി ജഡേജയും പുറത്തായി.പിന്നീട്, നിതീഷ് കുമാർ റെഡ്ഡി വാഷിംഗ്ടൺ സുന്ദറുമായി നിർണായക കൂട്ടുകെട്ടുണ്ടാക്കി, ക്രമേണ ഇന്നിംഗ്‌സ് മുന്നോട്ട് നയിക്കുകയും ഇന്ത്യയെ ഫോളോ-ഓൺ നേരിടുന്നതിൽ നിന്ന് തടയുകയും ചെയ്തു.വഷിങ്ടൺ സുന്ദർ 50 റൺസ് നേടി പുറത്തായി. ഇരുവരും 127 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്‌ക്കായി നിതീഷ് കുമാർ റെഡ്ഡി അരങ്ങേറ്റം കുറിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ തൻ്റെ ആദ്യ മത്സരത്തിൽ അദ്ദേഹം 41 ഉം പുറത്താകാതെ 38 ഉം സ്‌കോർ ചെയ്തു.
ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആവശ്യമായ ഓൾറൗണ്ടറായാണ് റെഡ്ഡി ഇപ്പോൾ അറിയപ്പെടുന്നത്.അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിതീഷ് മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ആദ്യ രണ്ട് ടെസ്റ്റുകളിൽ മൂന്ന് ഇന്നിംഗ്‌സുകളിലായി ഇന്ത്യ 150, 180, 175 റൺസിന് പുറത്തായപ്പോൾ അദ്ദേഹം 41, 42, 42 എന്നിങ്ങനെ സ്‌കോർ ചെയ്തു.ബാറ്റർമാർ മികച്ച പ്രകടനം പുറത്തെടുക്കുകയും ബോർഡിൽ 487/6 റൺസ് നേടുകയും ചെയ്തപ്പോൾ യുവ ക്രിക്കറ്റ് താരം 27 പന്തിൽ പുറത്താകാതെ 38 റൺസ് നേടി.
"𝙈𝙖𝙞𝙣 𝙟𝙝𝙪𝙠𝙚𝙜𝙖 𝙣𝙖𝙝𝙞!" 🔥
— Star Sports (@StarSportsIndia) December 28, 2024
The shot, the celebration – everything was perfect as #NitishKumarReddy completed his maiden Test fifty! 👏#AUSvINDOnStar 👉 4th Test, Day 3 | LIVE NOW! | #ToughestRivalry #BorderGavaskarTrophy pic.twitter.com/hupun4pq2N
2017-18ലെ വിജയ് ഹസാരെ ട്രോഫിയിലാണ് ആന്ധ്രാപ്രദേശിനായി ട്രിപ്പിൾ സെഞ്ച്വറി നേടിയ 21-കാരൻ ആദ്യമായി ശ്രദ്ധ നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ, 26 മത്സരങ്ങൾ കളിച്ച അദ്ദേഹം ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടെ 958 റൺസ് നേടിയിട്ടുണ്ട്.ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024-ൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദിന് (എസ്ആർഎച്ച്) അസാധാരണമായ പ്രകടനം നടത്തിയതിന് ശേഷമാണ് റെഡ്ഡി ശ്രദ്ധയിൽപ്പെട്ടത്. 13 മത്സരങ്ങളിൽ നിന്ന് 13 മത്സരങ്ങളിൽ നിന്ന് 303 റൺസാണ് അദ്ദേഹം നേടിയത്. 11.62 എന്ന എക്കോണമി റേറ്റിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.