‘ഇന്ത്യൻ ടീമിലെ അടുത്ത സൂപ്പർ താരം ജയ്‌സ്വാളാണ്’ : 23-കാരനായ ബാറ്ററെ പ്രശംസിച്ച് ദിനേഷ് കാർത്തിക് | Yashasvi Jaiswal
മുൻ താരവും പ്രശസ്ത ക്രിക്കറ്റ് കമൻ്റേറ്ററുമായ ദിനേശ് കാർത്തിക് ഇന്ത്യൻ ടീമിൻ്റെ യുവ സ്റ്റാർ ഓപ്പണർ യാഷ്‌വി ജയ്‌സ്വാളിനെ ഇന്ത്യൻ ടീമിൻ്റെ അടുത്ത സൂപ്പർസ്റ്റാറായി വാഴ്ത്തി. 2023ൽ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ജയ്‌സ്വാൾ, ആ അരങ്ങേറ്റ മത്സരം മുതൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.
2023-2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ 19 മത്സരങ്ങൾ കളിച്ച അദ്ദേഹം നാല് സെഞ്ചുറികളും 10 അർധസെഞ്ചുറികളും സഹിതം 1798 റൺസ് നേടിയിട്ടുണ്ട്. കൂടാതെ, അടുത്തിടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ സെഞ്ചുറി നേടുകയും 391 റൺസുമായി ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവുമായി മാറി.പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ രണ്ടാം ഇന്നിംഗ്‌സിൽ 161 റൺസ് നേടി ഇന്ത്യയ്ക്ക് 295 റൺസിന്റെ വലിയ വിജയം നേടിക്കൊടുത്തു.മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ 82 ഉം 84 ഉം റൺസുകൾ സ്കോർ ചെയ്തു.
23 ടി20 മത്സരങ്ങൾ കളിച്ച താരം ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറികളും സഹിതം 723 റൺസ് നേടിയിട്ടുണ്ട്. എന്നാൽ, ഏകദിനത്തിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി പരിഗണിക്കുമ്പോൾ ഇംഗ്ലണ്ട് ടീമിനെതിരായ ഏകദിന പരമ്പരയിൽ താരത്തിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.“അദ്ദേഹം സമീപ ഭാവിയിലെ ഒരു സൂപ്പർസ്റ്റാറാണ്. മൂന്ന് ഫോർമാറ്റുകളിലും മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിൻ്റെ ബാറ്റിംഗ് കാണാൻ മികച്ചതാണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു, സമീപ ഭാവിയിൽ അദ്ദേഹം ടീം ഇന്ത്യയ്ക്ക് വേണ്ടി അസാധാരണ പ്രകടനം കാഴ്ചവയ്ക്കും,” ക്രിക്ക്ബസിന്റെ ഹെയ്‌സിബി വിത്ത് ഡികെ ഷോയിൽ കാർത്തിക് പറഞ്ഞു.
Is it time for Yashasvi Jaiswal to get a shot in India’s ODI team? pic.twitter.com/L9L3kOz7OM
— ESPNcricinfo (@ESPNcricinfo) January 10, 2025
പത്ത് വർഷത്തിന് ശേഷം ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് പരമ്പര ജയിച്ചുകൊണ്ട്, ഓസ്‌ട്രേലിയ 2025 ലെ WTC യുടെ ഫൈനലിലും സ്ഥാനം ഉറപ്പിച്ചു. ജൂൺ 11 മുതൽ 15 വരെ ലോർഡ്‌സിൽ നടക്കുന്ന ഫൈനലിൽ, 2023-25 ലെ WTC യുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാൻ പോകുന്ന ദക്ഷിണാഫ്രിക്കയെയാണ് ഓസ്‌ട്രേലിയ നേരിടുക.WTC യിൽ ഇന്ത്യയ്ക്കായി ഒരിക്കലും കളിച്ചിട്ടില്ലാത്ത കാർത്തിക്, 2025 ലെ WTC യുടെ ഫൈനലിൽ ഓസ്ട്രേലിയ വിജയിക്കുമെന്ന് പ്രവചിക്കുകയും വീണ്ടും കിരീടം ഉയർത്തുമെന്ന് ഓസ്‌ട്രേലിയയെ പിന്തുണയ്ക്കുകയും ചെയ്തു. ICC ടെസ്റ്റ് ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ, 2023 ൽ ജൂൺ 7 മുതൽ 11 വരെ ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 209 റൺസിന് പരാജയപ്പെടുത്തി 2023 ൽ ആദ്യത്തെ WTC കിരീടം നേടി.