‘1500 + 100’ : ടി20 ക്രിക്കറ്റിൽ വമ്പൻ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാവാൻ ഹർദിക് പാണ്ട്യ | Hardik Pandya
ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇന്ത്യ വൈറ്റ്-ബോൾ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ജനുവരി 22 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് ആദ്യ മത്സരം നടക്കുന്നത്. ഇന്ത്യയുടെ ടി20 ടീമിന്റെ പ്രധാന ഭാഗമാകുന്ന കളിക്കാരിൽ ഒരാളാണ് ഹാർദിക് പാണ്ഡ്യ, ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ സ്വാധീനം ചെലുത്താൻ അദ്ദേഹം ശ്രമിക്കും.
ഇന്ത്യയ്ക്കായി ഒരു റെക്കോർഡ് സൃഷ്ടിക്കുകയാണ് മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ, ഒരു വലിയ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനാകാൻ അദ്ദേഹത്തിന് കഴിയും. ഇംഗ്ലണ്ടിനെതിരായ ടി20യിൽ ഹാർദിക് പാണ്ഡ്യ 14 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ 6 വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ, ടി20യിൽ ഇംഗ്ലണ്ടിനെതിരെ 20 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനാകും അദ്ദേഹം. ആദ്യ ടി20യിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയാൽ പാണ്ഡ്യ യുസ്വേന്ദ്ര ചാഹലിനെ മറികടന്ന് ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമാകും.
ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ ടി20 വിക്കറ്റുകൾ നേടിയ ഇന്ത്യക്കാർ :
യുസ്വേന്ദ്ര ചാഹൽ – 16
ഹാർദിക് പാണ്ഡ്യ- 14
ജസ്പ്രീത് ബുംറ – 9
ഭുവനേശ്വർ കുമാർ – 9
പരമ്പരയിൽ 11 വിക്കറ്റുകൾ വീഴ്ത്താൻ പാണ്ഡ്യയ്ക്ക് കഴിഞ്ഞാൽ, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന കളിക്കാരനായി ക്രിസ് ജോർദാനെ മറികടക്കാൻ അദ്ദേഹത്തിന് കഴിയും.ഹാർദിക് പാണ്ഡ്യ ടി20 ക്രിക്കറ്റിൽ 1700 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി ഏറ്റവും ചെറിയ ഫോർമാറ്റിൽ 89 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 11 വിക്കറ്റുകൾ കൂടി വീഴ്ത്താൻ കഴിഞ്ഞാൽ, ടി20യിൽ 100 വിക്കറ്റുകൾ എന്ന അവിസ്മരണീയ നേട്ടം അദ്ദേഹത്തിന് കൈവരിക്കാനാകും. പരമ്പരയിൽ ഈ നേട്ടം കൈവരിക്കാനായാൽ, രാജ്യത്തിനായി ടി20യിൽ 1500 ൽ അധികം റൺസും 100 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി പാണ്ഡ്യ മാറും.ബംഗ്ലാദേശ് ഇതിഹാസം ഷാക്കിബ് അൽ ഹസന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കളിക്കാരനായി പാണ്ഡ്യ മാറും. സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ ആയ അദ്ദേഹം 2551 റൺസും 149 വിക്കറ്റുകളും നേടി.
രോഹിത് ശർമ്മയുടെ പിൻഗാമിയായി ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടി20 ടീമിൻ്റെ ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാൽ ചില കാരണങ്ങളാൽ നായകസ്ഥാനത്ത് നിന്ന് നിരസിക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ കുറച്ച് പരമ്പരകളിൽ വൈസ് ക്യാപ്റ്റനായി പ്രവർത്തിച്ചു വരികയായിരുന്നു. എന്നാൽ ഇപ്പോൾ ഇംഗ്ലണ്ട് ടീമിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീം അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റി പുതിയ വൈസ് ക്യാപ്റ്റനായി അക്സർ പട്ടേലിനെ നിയമിച്ചിരിക്കുകയാണ്.