‘സഞ്ജു സാംസൺ വെറും ശരാശരി ബാറ്റർ ,140ന് മുകളിലെ വേഗതയുള്ള പന്തുകളിൽ വിയർക്കുന്നു’ : ആകാശ് ചോപ്ര | Sanju Samson

സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിന്റെ അതിവേഗ പേസിനെതിരെയുള്ള വളരെ സാധാരണമായ പ്രകടനത്തെ എടുത്തുകാണിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഓപ്പണർ ആകാശ് ചോപ്ര.സഞ്ജു സാംസണിന് വേഗതയുള്ള ബൗളര്മാര്ക്കെതിരെ കളിക്കാൻ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ആകാശ് ചോപ്ര പറഞ്ഞു. പേസർമാർക്കെതിരെ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് എങ്ങനെ കുറയുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു.

മണിക്കൂറിൽ 140 കിമീ മുകളിലെത്തുന്ന പന്തുകൾക്ക് മുൻപിൽ സഞ്ജു വിയർക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിവേഗ ബൗളര്മാര്ക്കെതിരെ സഞ്ജു വെറും ശരാശരി ബാറ്റർ മാത്രമെന്ന് ആകാശ് ചോപ്ര പറഞ്ഞു.2025-ൽ കേരളത്തിന്റെ സ്റ്റാർ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ സഞ്ജു സാംസൺ ടി20 ക്രിക്കറ്റിൽ മികച്ച തുടക്കം കുറിച്ചിട്ടില്ല.140 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള പന്ത് നേരിടുമ്പോൾ സാംസൺ റൺസ് നേടുന്നില്ലെന്ന് ഞങ്ങൾ ചില സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയതായും അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റും കുറയുന്നുണ്ടെന്നും ചോപ്ര പറഞ്ഞു.

“ഇംഗ്ലണ്ടിന് എതിരായ രണ്ടാം ട്വന്റി20യിൽ അഭിഷേക് ശർമ്മ പുറത്തായി. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം റൺസ് നേടി. അതിനാൽ ഞങ്ങൾ അദ്ദേഹത്തെക്കുറിച്ച് കൂടുതലൊന്നും സംസാരിക്കില്ല. പന്തിന്റെ വേഗത മണിക്കൂറിൽ 140 കിലോമീറ്ററിൽ കൂടുതലായിരിക്കുമ്പോൾ സഞ്ജു സാംസൺ എങ്ങനെ പ്രകടനം കാഴ്ചവച്ചു എന്നതിനെക്കുറിച്ചുള്ള ഒരു സ്റ്റാറ്റ് ഞങ്ങളുടെ സ്റ്റാറ്റ്സ് ടീം പുറത്തിറക്കി. അദ്ദേഹത്തിന്റെ പ്രകടനം വളരെ സാധാരണമാണ്. അദ്ദേഹം റൺസ് നേടിയിട്ടില്ല, വിക്കറ്റും നഷ്ടപ്പെട്ടു,” അദ്ദേഹം പറഞ്ഞു.

ഫാസ്റ്റ് ബോളർമാർക്കെതിരെ സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റും മോശമാണെന്ന് കാണാം. പേസർമാരെ നേരിടുമ്പോൾ സഞ്ജു ക്രീസിലേക്ക് കൂടുതൽ ഇറങ്ങി നിൽക്കുന്നു. സ്ക്വയർ ലെഗ് ഭാഗത്തേക്ക് തിരിഞ്ഞാണ് ഷോട്ട് ഉതിർക്കാനും ശ്രമിക്കുന്നത്. ഇത് മനസിലാക്കിയാണ് ആർച്ചർ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് ബോളർമാർ സഞ്ജുവിനായി കെണി ഒരുക്കിയത്. അവർ ഷോർട്ട് പിച്ച് പന്തുകൾ തുടരെ സഞ്ജുവിനെതിരെ എറിയുന്നു. ഒപ്പം ഡീപ് സ്ക്വയർ ലെഗ്ഗിൽ ഫീൽഡറെ നിർത്തുകയും ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് കളിയിലും ഡീപ്പിൽ ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത് എന്നും ഇത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ആകാശ് ചോപ്ര പറഞ്ഞു. സഞ്ജു സാംസണിന് പേസിലും ബൗൺസിലും ന്യായമായ പ്രശ്‌നങ്ങളുണ്ടെന്നും ഈ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു.