നാലാം ടി20യിലെ മിന്നുന്ന ജയത്തോടെ ഇംഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ | India | England

ഇംഗ്ലണ്ടിനെതിരെ നാലാം ടി20യില്‍ 15 റൺസിന്റെ മിന്നുന്ന ജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. അഞ്ചു മത്സരങ്ങൾ പരമ്പരയിൽ ഇന്ത്യ 3 -1 ന് മുന്നിലാണ്. 182 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 26 പന്തിൽ നിന്നും 51 റൺസ് നേടിയ ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയി,ഹർഷിത് റാണ എന്നിവർ മൂന്നു വിക്കറ്റും വരുൺ ചക്രവർത്തി രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ മൂന്നു വിക്കറ്റുകൾ നഷ്ടമായി. പരമ്പരയിലെ നാലാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. ഒരു റൺസ് മാത്രം നേടിയ സഞ്ജുവിനെ രണ്ടാം ഓവറിൽ സാഖിബ് മഹ്മൂദ് പുറത്താക്കി.സാകിബ് മെഹ്മൂദിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ഷോട്ടിന് ശ്രമിച്ച് സ്‌ക്വയര്‍ ലെഗില്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു സഞ്ജു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇതേ രീതിയില്‍ തന്നെയാണ് സഞ്ജു പുറത്തായത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ മറുപടിയില്ലാതെ സഞ്ജു പതറിയിരുന്നു. ഷോര്‍ട്ട് ബോളില്‍ ഹുക്ക് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് സമ്മാനിച്ചത്. ഇക്കുറി ബോളര്‍ മാറിയെങ്കിലും ഇംഗ്ലണ്ടിന് ഈസി വിക്കറ്റ് ആയി സഞ്ജു മാറി. ആ ഓവറിൽ തന്നെ പൂജ്യത്തിനു തിലക് വര്മയെയും ഇന്ത്യക്ക് നഷ്ടമായിരുന്നു.തേര്‍ഡ്മാനില്‍ ആര്‍ച്ചര്‍ക്ക് തന്നെ ക്യാച്ച് നല്‍കി.അതേ ഓവറില്‍ തന്നെ സൂര്യകുമാര്‍ യാദവും പൂജ്യത്തിനു പുറത്തായി.

ഇംഗ്ലണ്ട് പേസർ സാഖിബ് മഹമൂദ്, ട്രിപ്പിൾ വിക്കറ്റ് മെയ്ഡൻ ഓവറിലൂടെ ചരിത്രം സൃഷ്ടിച്ചു. ട്രിപ്പിൾ വിക്കറ്റ് മെയ്ഡൻ എറിഞ്ഞ ആദ്യ ഇംഗ്ലീഷ് കളിക്കാരനും അന്താരാഷ്ട്ര ടി20യിൽ ഇന്ത്യയ്‌ക്കെതിരെ അങ്ങനെ ചെയ്യുന്ന ആദ്യ ടീമുമായി മഹമൂദ് മാറി.ഒന്പതാം ഓവറിൽ സ്കോർ 68 ലെത്തിയപ്പോൾ 29 റൺസ് നേടിയ അഭിഷേക് ശർമയെ ആദി റഷീദ് പുറത്താക്കി. 10 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 72 എന്ന നിലയിലായിരുന്നു ഇന്ത്യ. 11 ആം ഓവറിൽ 26 പന്തിൽ നിന്നും 30 റൺസ് നേടിയ റിങ്കു സിംഗിനെ കാർസ് പുറത്താക്കി. ശിവം ദുബെയും പാണ്ട്യയും വേഗത്തിൽ റൺസ് സ്കോർ ചെയ്തതോടെ ഇന്ത്യൻ സ്കോർ 100 കടന്നു.

ഇരുവരും ചേർന്ന് 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തുകയും 17 ഓവറിൽ ഇന്ത്യയെ 5 വിക്കറ്റു നഷ്ടത്തിൽ 146 എന്ന സ്‌കോറിൽ എത്തിക്കുകയും ചെയ്തു. ഇന്ത്യൻ സ്കോർ 150 കടന്നതിന് പിന്നാലെ സിക്സടിച്ച് ഹർദിക് പാണ്ട്യ അർദ്ധ സെഞ്ച്വറി തികച്ചു. 27 പന്തിൽ നിന്നും 4 വീതം ഫോറം സിക്‌സും അടക്കമായിരുന്നു പാണ്ട്യയുടെ ഫിഫ്റ്റി. 18 ആം ഓവറിലെ അവസാന പന്തിൽ 53 റൺസ് നേടിയ പാണ്ട്യ പുറത്തായി. 31 പന്തിൽ ദുബെ തന്റെ ഫിഫ്റ്റി പൂർത്തിയാക്കി. അവസാന ഓവറിൽ അക്‌സർ പട്ടേലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ ആർഷദീപ് റൺ ഔട്ട് ആവുകയും ചെയ്തു.നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് ആണ് ഇന്ത്യ നേടിയത്.

5/5 - (1 vote)