ഏകദിനത്തിൽ ഈ നേട്ടം ഏറ്റവും വേഗത്തിൽ നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനായി മാറി ശുഭ്മാൻ ഗിൽ | Shubman Gill

നാഗ്പൂരിൽ നടന്ന ആദ്യ ഏകദിനത്തിൽ 96 പന്തിൽ നിന്ന് 87 റൺസ് നേടി പുറത്താകാതെ നിന്ന ശുബ്മാൻ ഗിൽ ഇന്ത്യയുടെ നാല് വിക്കറ്റ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു.249 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 38.4 ഓവറിൽ ലക്ഷ്യം പൂർത്തിയാക്കി. 87 റൺസ് നേടിയ ശുബ്മാൻ ഗിൽ വമ്പൻ നേട്ടം സ്വന്തമാക്കുകയും ചെയ്തു.ഏകദിനത്തിൽ 20+ ഫിഫ്റ്റി സ്കോറുകൾ നേടുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യൻ താരമായി ശുഭ്മാൻ ഗിൽ.

വെറും 48 ഇന്നിംഗ്സുകളിൽ നിന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. 50-ൽ താഴെ ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭ്മാൻ.മുമ്പ് ഈ റെക്കോർഡ് ശ്രേയസ് അയ്യർക്ക്റേതായിരുന്നു, 50 ഇന്നിംഗ്സുകളിൽ നിന്നാണ് അദ്ദേഹം ഇത് ചെയ്തത്. നവ്ജോത് സിംഗ് സിദ്ധു ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. 52 ഇന്നിംഗ്സുകളിൽ നിന്നാണ് അദ്ദേഹം ഇത് ചെയ്തത്. വിരാട് കോഹ്‌ലി 56 ഇന്നിംഗ്സുകളിൽ നിന്ന് 20+ ഫിഫ്റ്റി സ്കോറുകൾ നേടി നാലാം സ്ഥാനത്താണ്.

കെ.എൽ. രാഹുൽ (56), ശിഖർ ധവാൻ (57) എന്നിവരാണ് യഥാക്രമം അടുത്ത രണ്ട് സ്ഥാനങ്ങൾ നേടിയത്.2019 ൽ ആണ് ശുഭ്മാൻ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. 48 ഏകദിനങ്ങളിൽ നിന്ന് 58.90 ശരാശരിയിൽ 2415 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 6 സെഞ്ച്വറികളും 14 അർദ്ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. 50 ഓവർ ക്രിക്കറ്റിൽ 208 റൺസാണ് ശുഭ്മാന്റെ ഉയർന്ന സ്കോർ.ഒരു ഘട്ടത്തിൽ 19/2 എന്ന നിലയിൽ ആതിഥേയർ തകർന്നപ്പോൾ, മോശം തുടക്കത്തിനു ശേഷം ഇന്ത്യയെ രക്ഷപ്പെടുത്തുന്നതിൽ ശുഭ്മാൻ ഗിൽ നിർണായക പങ്ക് വഹിച്ചു.

മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരുമായി ചേർന്ന് 94 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അയ്യർ 36 പന്തിൽ നിന്ന് 59 റൺസ് നേടി.നാലാം വിക്കറ്റിൽ ശുഭ്മാനും അക്ഷർ പട്ടേലും (52) ചേർന്ന് 108 റൺസ് കൂട്ടിച്ചേർത്തു. അർഹമായ സെഞ്ച്വറി നഷ്ടമായെങ്കിലും ഗിൽ 96 പന്തിൽ നിന്ന് 87 റൺസ് നേടാനായി.കട്ടക്കിൽ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിലാണ് ഇന്ത്യ ഇനി കളിക്കളത്തിലേക്ക് കടക്കുന്നത്. ഫെബ്രുവരി 9 ഞായറാഴ്ചയാണ് മത്സരം. ആ മത്സരത്തിൽ ജയിച്ചാൽ ഒരു ഏകദിനം കൂടി ബാക്കി നിൽക്കെ ഇന്ത്യ പരമ്പര സ്വന്തമാക്കും.