രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മുന്നിൽ 305 റൺസ് വിജയലക്ഷ്യവുമായി ഇംഗ്ലണ്ട് | India | England

കട്ടക്കിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മുന്നിൽ 305 റൺസ് വിജയലക്ഷ്യവുമായി ഇംഗ്ലണ്ട് . 49 .5 ഓവറിൽ ഇംഗ്ലണ്ട് 304 റൺസിന്‌ ഓൾ ഔട്ടായി . ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണർ ബെൻ ഡാക്കറ്റ് 56 പന്തിൽ നിന്നും 65 ഉം , ജോ റൂട്ട് 72 പന്തിൽ നിന്നും 69 ഉം റൺസ് നേടി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. അവസാന ഓവറുകളിലേ 41 റൺസ് നേടിയ ലിവിങ്‌സ്റ്റണിന്റെ മികച്ച ബാറ്റിഗാണ് ഇംഗ്ലണ്ട് സ്കോർ 300 കടത്തിയത്.

കട്ടക്കിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്.പത്ത് ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 75 റൺസ് നേടി. 11 ആം ഓവറിൽ വരുൺ ചക്രവർത്തി തന്റെ ഏകദിന കരിയറിലെ ആദ്യ വിക്കറ്റ് നേടി. 26 റൺസെടുത്ത ഫിൽ സാൾട്ടിനെ വരുൺ ചക്രവർത്തി പുറത്താക്കി.വരുണിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്താണ് സാള്‍ട്ട് മടങ്ങിയത്. 15 ആം ഓവറിൽ സ്കോർ 100 കടന്നതിനു പിന്നാലെ ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റും നഷ്ടമായി .

56 പന്തിൽ നിന്നും 10 ബൗണ്ടറി സഹിതം 65 റൺസ് നേടിയ ബെൻ ഡക്കറ്റിനെ രവീന്ദ്ര ജഡേജ പുറത്താക്കി. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന് ജോ റൂട്ട് -ഹാരി ബ്രൂക്ക് സഖ്യം വേഗത്തിൽ റൺസ് സ്കോർ ചെയ്ത് ഇംഗ്ലണ്ടിനെ മുന്നോട്ട് കൊണ്ട് പോയി. 30 ആം ഓവറിൽ സ്കോർ 168 ആയപ്പോൾ ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് നഷ്ടമായി. 52 പന്തിൽ നിന്നും 31 റൺസ് നേടിയ ഹാരി ബ്രൂക്കിനെ റാണയുടെ പന്തിൽ മികച്ചൊരു ക്യാച്ചിലൂടെ ഗിൽ പുറത്താക്കി.30 ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എന്ന നിലയിൽ ആയിലായിരുന്നു.

അഞ്ചാമനായി ഇറങ്ങിയ ജോസ് ബട്ട്ലർ റൂട്ടിന് മികച്ച പിന്തുണ നൽകിയതോടെ 35 ആം ഓവറിൽ ഇംഗ്ലീഷ് സ്കോർ 200 കടന്നു.ഇന്നിംഗ്‌സിന്റെ 39-ാം ഓവറിൽ റൂട്ട് തന്റെ അർദ്ധശതകം തികച്ചു. എന്നിരുന്നാലും, മികച്ച ബാറ്റിംഗ് നടത്തിയ ജോസ് ബട്ട്‌ലർ അതേ ഓവറിൽ തന്നെ ടീമിന് വലിയ തിരിച്ചടിയായി. ശുഭ്മാൻ ഗിൽ വീണ്ടും ഒരു മികച്ച ക്യാച്ച് എടുത്തു. ബട്‌ലർ രണ്ട് ഫോറുകൾ ഉൾപ്പെടെ 34 റൺസ് നേടി. ഹർദിക് പാണ്ഡ്യാക്കാണ് വിക്കറ്റ്.

43 ആം ഓവറിൽ സ്കോർ 242 ലെത്തിയപ്പോൾ 72 പന്തിൽ നിന്നും 69 റൺസ് നേടിയ റൂട്ടിനെ ജഡേജ പുറത്താക്കി. ആ ഓവറിൽ തന്നെ ഇംഗ്ലണ്ട് സ്കോർ 200 കടന്നു. സ്കോർ 258 ൽ എത്തിയപ്പോൾ ഇംഗ്ലണ്ടിന് ആറാം വിക്കറ്റ് നഷ്ടമായി.6 റൺസ് നേടിയ ഓവർട്ടൻ ജഡേജയുടെ പന്തിൽ ഗിൽ പിടിച്ചു പുറത്തായി. സ്കോർ 272 ആയപ്പോൾ 3 റൺസ് നേടിയ അറ്റ്കിൻസനെ ഷമി പുറത്താക്കി. സ്കോർ 296 ആയപ്പോൾ 14 റൺസ് നേടിയ ആദിൽ റഷീദ് റൺ ഔട്ടായി. അവസാന ഓവറിലെ ആദ്യ പന്തിൽ ഇംഗ്ലീഷ് സ്കോർ 300 കടന്നു. ആ ഓവറിൽ 41 റൺസ് നേടിയ ലിവിങ്‌സ്റ്റണ് റൺ ഔട്ടായി.49 .5 ഓവറിൽ ഇംഗ്ലണ്ട് 304 റൺസിന്‌ ഓൾ ഔട്ടായി