കേരളം പ്രതിരോധത്തില്‍ , രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്ത് മികച്ച നിലയിൽ | Ranji Trophy
രഞ്ജി ട്രോഫി സെമി ഫൈനലിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ കേരളത്തിന്റെ ഗുജറാത്ത് മികച്ച നിലയിലാണ്.കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457നെതിരെ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്നനിലയിലാണ്. സെഞ്ചുറിയുമായി പുറത്താകാതെ നിൽക്കുന്ന ഓപ്പണർ പ്രിയങ്ക പാഞ്ചലാണ് ഗുജറാത്തിനെ മികച്ച നിലയിലെത്തിച്ചത്.
30 റൺസുമായി മന്നൻ ഹിഗ്രജിയ ഓപ്പണാർക്ക് മികച്ച പിന്തുണയുമായി ക്രീസിലുണ്ട്. 73 റൺസ് നേടിയ ഓപ്പണർ ആര്യ ദേശായിയുടെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. ഓപ്പണർമാർ ആദ്യ വിക്കറ്റിൽ 131 റൺസ് കൂട്ടിച്ചേർത്തിരുന്നു.118 പന്തില്‍ 73 റണ്‍സ് നേടിയ ആര്യ ദേശായിയെ എന്‍. ബാസില്‍ പുറത്താക്കി.കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ ഗുജറാത്തിന് ഇനി 225 റൺസ് കൂടി വേണം. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയാൽ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റിന്റെ ആനുകൂല്യത്തിൽ ഗുജറാത്ത് ഫൈനലിൽ കടക്കും.
First of His Kind 🔥
— KCA (@KCAcricket) February 19, 2025
Azharuddeen becomes the first to score the highest ever for Kerala in the Ranji Trophy Semi-Final with 177*!@azhar_junior_14#kca #ranjitrophy #keralacricket #success #history pic.twitter.com/iKihoKokny
കേരളം 187 ഓവര്‍ നേരിട്ട് 457 റണ്‍സിന് പുറത്തായിരുന്നു. 341 പന്തുകളില്‍ 177 റണ്‍സുമായി അസ്ഹര്‍ അപരാജിതനായി തുടര്‍ന്നു. 20 ഫോറുകളും ഒരു സിക്സും അസ്ഹറിന്റെ ബാറ്റിൽനിന്ന് പിറന്നു.ഏഴു വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയിൽ ഇന്ന് കളി ആരംഭിച്ച കേരളത്തിന് 39 റൺസ് നേടുന്നതിനിടയിൽ മൂന്നു വിക്കറ്റുകൾ നഷ്ടമായി.ആദിത്യ സര്‍വതെയെയും ( 11) എം.ഡി. നിധീഷിനെയും (5) എന്‍. ബാസിലിനെയും (1) എന്നിവരാണ് പുറത്തായത്.
ഈ സീസൺ രഞ്ജി ട്രോഫിയിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന വിക്കറ്റ് കീപ്പർ ബാറ്ററെന്ന നേട്ടവും അഹ്സറുദ്ദീൻ സ്വന്തമാക്കി. കേരളത്തിനായി നായകൻ സച്ചിൻ ബേബി 195 പന്തുകളില്‍ 69 റൺസ് നേടി.സൽമാൻ നിസാർ 202 പന്തില്‍ 52 റൺസ് നേടി.സല്മാന് നിസാറും അസ്ഹറുദ്ദീനും ചേര്‍ന്ന് ആറാംവിക്കറ്റില്‍ 149 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.