ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ, രണ്ടു റൺസിന്റെ ലീഡിൽ രഞ്ജി ട്രോഫി ഫൈനലിലേക്ക് കേരളം | Ranji Trophy

ഇന്ത്യൻ ക്രിക്കറ്റിലെ പ്രീമിയർ ആഭ്യന്തര മത്സരത്തിൽ അരങ്ങേറ്റം കുറിച്ച 68 വർഷങ്ങൾക്ക് ശേഷം, ഗുജറാത്തിനെതിരേ രണ്ട് റൺസിന്റെ നാടകീയമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കേരളം തങ്ങളുടെ കന്നി രഞ്ജി ട്രോഫി ഫൈനൽ ഉറപ്പിച്ചു.ഫൈനലിൽ കേരളം വിദർബയെ നേരിടും. നേരത്തെ വിദർഭയ്ക്ക് മുൻപിൽ സെമിയിൽ തോറ്റതിന്റെ കണക്കും കേരളത്തിന് വീട്ടാനുണ്ട്.

നിലവിലെ ചാംപ്യന്മാരായ മുംബൈയെ 80 റൺസിന് തോൽപ്പിച്ചാണ് വിദർഭ ഫൈനലിൽ കടന്നിരിക്കുന്നത്. ഫെബ്രുവരി 26നാണ് ഫൈനൽ ആരംഭിക്കുക.കേരളത്തിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 457നെതിരെ മറുപടി പറഞ്ഞ ​ഗുജറാത്ത് 455 റൺസിൽ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിം​ഗ്സ് ബാറ്റിങ്ങിനിറങ്ങിയ കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. ഇതോടെ ഇരുടീമുകളുടെയും ക്യാപ്റ്റന്മാർ സമനിലയ്ക്ക് സമ്മതിച്ചു.

429/7 എന്ന നിലയിൽ അവസാന ദിവസം അവസാനിക്കുമ്പോൾ, 2016-17 ൽ രഞ്ജി കിരീടം നേടിയ ഹോം ടീമിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ 29 റൺസ് മാത്രം മതിയായിരുന്നു. എന്നിരുന്നാലും, ഇടംകൈയ്യൻ സ്പിന്നർ ആദിത്യ സർവാതെ , മൂന്ന് വിക്കറ്റുകളും വീഴ്ത്തി ഗുജറാത്തിനെ 174.4 ഓവറിൽ 455 റൺസിന് പുറത്താക്കി രണ്ടു റൺസിന്റെ നിർണായക ലീഡ് നേടിക്കൊടുത്തു.രാവിലെ തന്നെ അര്‍ധ സെഞ്ച്വറി നേടിയ ജയ്മീത് പട്ടേലിനെ പുറത്താക്കി കേരളം പ്രതീക്ഷ സജീവമാക്കി. ആദിത്യ സർവാതെയുടെ പന്തിൽ ഫ്രണ്ട് ഫൂട്ടിൽ കളിക്കാൻ നോക്കിയ ജയ്മീത് പട്ടേലിനെ മുഹമ്മദ് അസറുദ്ദീൻ മിന്നൽ സ്റ്റംപിംഗിലൂടെ പുറത്താക്കി.

കത്തുകാത്തിരുന്ന വിക്കറ്റ് വീണത്തിൻറെ ആവേശത്തിലായി കേരളം. ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാൻ 21 റൺസ് കൂടി വേണമായിരുന്നു അപ്പോൾ ഗുജറാത്തിന്.അവസാന വിക്കറ്റിൽ പ്രിയാജിത് സിംഗ് ജഡേജയും നാഗ്വസ്വാലയും ചേർന്ന് പ്രതിരോധിച്ചു നിന്നതോടെ കേരളത്തിൻറെ ചങ്കിടിപ്പേറി. ആറ് റൺസ് കൂടി നേടിയാൽ ഗുജറാത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡും ഫൈനൽ ടിക്കറ്റും ഉറപ്പായ നിമിഷത്തിലാണ് അവസാന വിക്കറ്റും കേരളം എറിഞ്ഞുവീഴ്ത്തിയത്.

മുഹമ്മദ് അസ്ഹറുദ്ദീന്റെ 177 റൺസിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ കേരളം 455 റൺസ് നേടി. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ 69 റൺസിന്റെ മികച്ച പ്രകടനമാണ് കേരളത്തിന് തുണയായത്. ഷോർട്ട് ലെഗ് പൊസിഷനിൽ മികച്ച പ്രകടനം കാഴ്ചവെച്ച സൽമാൻ നിസാർ 52 റൺസും നേടി.