കേരളം 342 ന്‌ പുറത്ത് , രഞ്ജി ട്രോഫി ഫൈനലിൽ 37 റൺസിന്റെ ലീഡുമായി വിദർഭ | Ranji Trophy

രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ 37 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡുമായി വിദർഭ . ആദ്യ ഇന്നിങ്സിൽ കേരളം 342 റൺസിന്‌ പുറത്തായി. ഒരു ഘട്ടത്തിൽ കേരളം ലീഡ് നേടും എന്ന് തോന്നിച്ചെങ്കിലും സച്ചിൻ ബേബി 98 റൺസിന്‌ പുറത്തായതിന് പിന്നാലെ കേരളത്തിന്റെ വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടു. കേരളത്തിനായി സര്‍വാതെ 79 റൺസും ആഹ്മെദ് ഇമ്രാൻ 37 റൺസും നേടി.

മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് മിക്ചഖ തുടക്കമാണ് സച്ചിൻ ബേബിയും – സര്‍വാതെയും ചേർന്ന് നൽകിയത്. എന്നാൽ സ്കോർ 170-ല്‍ എത്തിയപ്പോഴാണ് സര്‍വാതെയെ നഷ്ടമായത്. 185 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 79 റണ്‍സെടുത്ത താരത്തെ ഹര്‍ഷ് ദുബെ പുറത്താക്കുകയായിരുന്നു. ഇരു വരും ചേർന്ന് നാലാം വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്തിരുന്നു.

ആറാമനായി ഇറങ്ങിയ സൽമാൻ നിസാർ സച്ചിൻ ബേബിക്ക് മികച്ച പിന്തുണ നൽകിയതോടെ കേരള സ്കോർ 200 കടന്നു. സ്കോർ 219 ലെത്തിയപ്പോൾ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. എന്നാൽ അടുത്ത ഓവറിൽ കേരളത്തിന് അഞ്ചാം വിക്കറ്റ് നഷ്ടമായി. 21 റൺസ് നേടിയ സൽമാൻ നിസാറിനെ ഹർഷ് ദുബൈ പുറത്താക്കി. ലഞ്ചിന്‌ ശേഷം കേരളം സ്കോർ 250 കടത്തി. പിന്നാലെ സൽമാൻ – സച്ചിൻ കൂട്ടുകെട്ട് 50 കടക്കുകയും ചെയ്തു.

സ്കോർ 278 ൽ വെച്ച് കേരളത്തിന് ആറാം വിക്കറ്റു നഷ്ടമായി. 59 പന്തിൽ നിന്നും 34 റൺസ് നേടിയ മൊഹമ്മദ് അസ്ഹറുദ്ധീനെ ദർശൻ വിക്കറ്റിന് മുന്നിൽ കുടുക്കി. കേരളം വിദര്ഭയേക്കാൾ 100 റൺസിന്‌ പുറകിലാണ്. ജലജ സക്സേനയുമായി കൂട്ടുപിടിച്ച് സച്ചിൻ കേരളത്തെ 300 കടത്തി. എന്നാൽ സെന്ററിക്ക് 2 റൺസ് അകലെവെച്ച് സച്ചിൻ ബേബി പുറത്തായി. 235 പന്തുകളിൽ ഇന്നും 10 ബൗണ്ടറി സഹിതം 98 റൺസാണ് സച്ചിൻ നേടിയത്. പിന്നാലെ 28 റൺസ് നേടിയ സക്സേനയെയും കേരളത്തിന് നഷ്ടമായി.സ്കോർ 338 ആയപ്പോൾ ഒരു റൺസ് നേടിയ നിധീഷിനെയും കേരളത്തിന് നഷ്ടമായി. സ്കോർ 342 ൽ കേരളം ഓൾ ഔട്ടായി

ആദ്യ ഇന്നിംഗിൽ മോശം തുടക്കമാണ് കേരളത്തിന് ലഭിച്ചത്.മൂന്നോവറിൽ 14 റൺസിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തി. അക്ഷയ് ചന്ദ്രനും (14) രോഹൻ കുന്നുമ്മലും (0) ആണ് പുറത്തായത്. ദർശൻ നൽകണ്ഡെയ്ക്കാണ് വിക്കറ്റുകൾ വീഴ്ത്തിയത്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ആദിത്യ സർവാതെ അഹമ്മദ് ഇമ്രാൻ എന്നിവർ കൂടുതൽ പരിക്കുകൾ ഇല്ലാതെ കേരളത്തെ മുന്നോട്ട് കൊണ്ട് പോയി. എന്നാൽ സ്കോർ 100 കടന്നതിനു പിന്നാലെ 37 റൺസ് നേടിയ അഹമ്മദ് ഇമ്രാനെ നഷ്ടമായി.ഇമ്രാനെ യഷ് താക്കൂറാണ് പുറത്താക്കിയത്.

വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 379 റണ്‍സില്‍ പുറത്ത് ആയി .രണ്ടാം ദിനം വിദര്ഭക്കെതിരെ ശക്തമായ തിരിച്ചുവരവാണ് കേരളം നടത്തിയത്.153 റണ്‍സ് നേടിയ ഡാനിഷ് മാലേവറിനെ പുറത്താക്കിയതോടെ കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നു. 32 റൺസ് നേടിയ പത്താമനായി എത്തിയ നചികേത് ഭൂതേയുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 350 കടത്തിയത്. കേരളത്തിനായി എംഡി നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. എന്‍ ബേസില്‍ 2 വിക്കറ്റെടുത്തു. 125 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് വിദര്‍ഭയ്ക്ക് ആറുവിക്കറ്റുകള്‍ നഷ്ടമായത്. പത്താംവിക്കറ്റില്‍ 44 റണ്‍സിന്റെ കൂട്ടുകെട്ട് പിറന്നു.