അർധസെഞ്ചുറിയുമായി ശ്രേയസ് അയ്യർ ,ന്യൂസിലാൻഡിന് മുന്നിൽ 250 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ | ICC Champions Trophy
ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ 250 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ . നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് ഇന്ത്യ നേടിയത്. 98 പന്തിൽ നിന്നും 78 റൺസ് നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അക്‌സർ പട്ടേൽ 42 റൺസും ഹർദിക് പാണ്ട്യ 45 റൺസും നേടി, കിവീസിനായി മാറ്റ് ഹെൻറി 5 വിക്കറ്റുകൾ നേടി.
ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്, .30 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോഹ്‌ലി (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്കോർ ബോർഡിൽ 15 റൺസ് ആയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി, ഹെന്റിയുടെ മൂന്നാം ഓവറില്‍ ഗില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

കൈല്‍ ജമീസന്റെ പന്തില്‍ വില്‍ യങ്ങിന് ക്യാച്ചായാണ് രോഹിത് മടങ്ങിയത്. 300 ആം ഏകദിനം കളിക്കുന്ന കോലി 14 പന്തിൽ നിന്നും 11 റൺസ് നേടിയപ്പോൾ ഹെൻറിയുടെ പന്തിൽ ഫിലിപ്സ് പിടിച്ചു പുറത്താക്കി. നാലാം വിക്കറ്റിൽ ഒതുചർന്ന ശ്രേയസ് അയ്യർ – പട്ടേൽ കൂട്ട്കെട്ട് ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോയി. ഇരുവരും 98 റൺസിന്റെ കൂട്ടുകെട്ട് പടുതിയർത്തുകയും ചെയ്തു. 30 ആം ഓവറിൽ സ്കോർ 128 ആയപ്പോൾ ഇന്ത്യക്ക് അക്‌സർ പട്ടേലിന്റെ വിക്കറ്റ് നഷ്ടമായി.
61 പന്തിൽ നിന്നും 42 റൺസ് നേടിയ പട്ടേലിനെ രചിൻ രവീന്ദ്ര പുറത്താക്കി. രാഹുൽ 75 പന്തിൽ നിന്നും തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. സ്കോർ 172 ലെത്തിയപ്പോൾ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരെ ഇന്ത്യക്ക് നഷ്ടമായി.98 പന്തിൽ നിന്നും 78 റൺസ് നേടിയ അയ്യരെ വിൽ ഒ’റൂർക്ക് പുറത്താക്കി. പിന്നാലെ 23 റൺസ് നേടിയ രാഹുലിന്റെ വിക്കറ്റും നഷ്ടമായി. ഇന്ത്യൻ സ്കോർ 200 കടന്നതിനു പിന്നാലെ 16 റൺസ് നേടിയ ജഡേജയെ ഹെൻറി പുറത്താക്കി. അവസാന ഓവറിൽ 45 പന്തിൽ നിന്നും 45 റൺസ് നേടിയ ഹർദിക് പന്ധ്യയെ മാറ്റ് പുറത്താക്കി.അവസാന പന്തിൽ ഷാമിയെ പുറതെക്കി ഹെൻറി അഞ്ചാം വിക്കറ്റു നേടി , നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് ഇന്ത്യ നേടിയത്.