രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി, സഞ്ജു സാംസന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു | Sanju Samson | IPL2025

കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ വലതുകൈവിരലിനേറ്റ ഒടിവിന് റോയൽസ് നായകന് അടുത്തിടെ ശസ്ത്രക്രിയ നടത്തി. അദ്ദേഹം സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, പൂർണ്ണ ശേഷിയിൽ പ്രകടനം കാഴ്ചവയ്ക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നു, പ്രത്യേകിച്ച് സ്റ്റമ്പുകൾക്ക് പിന്നിൽ.സീസൺ അടുക്കുമ്പോൾ, സാംസണിന്റെ ഫിറ്റ്നസ് വിലയിരുത്തുന്നതിനായി നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻ‌സി‌എ) കൂടുതൽ പരിശോധനകൾ നടത്താൻ ഒരുങ്ങുന്നു.

താരം കീപ്പിങ്ങില്‍ ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇതോടെ സീസണിലെ തുടക്കത്തിലെ മത്സരങ്ങളില്‍ സഞ്ജു വിക്കറ്റ് കീപ്പിങ് ഏറ്റെടുക്കില്ലെന്നാണ് സൂചന. കീപ്പിങ്ങില്‍ സഞ്ജുവിന് കൂടുതല്‍ ടെസ്റ്റുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ധ്രുവ് ജൂറലിനെ രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയിരുന്നതിനാല്‍ രാജസ്ഥാന് മറ്റ് ആശങ്കകളില്ല. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് ജൂറൽ ഈ സീസണിൽ വിക്കറ്റ് കീപ്പറായി കളിക്കാൻ സഞ്ജുവിന് സാധിച്ചില്ലെങ്കിലും രാജസ്ഥാനെ അത് ഒരു തരത്തിലും ബാധിക്കില്ല. രാജസ്ഥാൻ റോയൽസ് മാർച്ച് 23 നാണ് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുക.

ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ ഓപ്പണറായി സ്ഥിരപ്പെട്ട ശേഷമുള്ള സഞ്ജുവിന്റെ ആദ്യ ഐപിഎല്‍ സീസണാണിത്. ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ മിന്നും പ്രകടനം നടത്തിയേ തീരു. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരന്പരയിലെ മോശം ഫോം തീര്‍ക്കാന്‍ പോന്നൊരു സീസണ്‍ പ്രതീക്ഷിക്കുകയാണ് ആരാധകര്‍. എല്ലാ തവണയും തുടക്കത്തില്‍ മിന്നിത്തിളങ്ങുന്നി പിന്നീട് മോശം പ്രകടനം പുറത്തെടുക്കുന്ന പതിവ് ഇക്കുറി താരം മറികടക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലാണ് സഞ്ജുവിന് പരിക്കേറ്റത്. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പന്ത് കൊണ്ട് താരത്തിന്റെ കൈക്ക് പൊട്ടലേറ്റിരുന്നു. പരിക്കേറ്റ കൈയുമായി ജോഫ്ര ആര്‍ച്ചറെ സിക്‌സറിന് പറത്തിയ ശേഷമാണ് സഞ്ജു സാംസണ്‍ പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഫീല്‍ഡിംഗിന് ഇറങ്ങിയപ്പോള്‍ സഞ്ജു ഗ്രൗണ്ടില്‍ ഇറങ്ങിയുന്നില്ല. പകരം ജൂറേലാണ് വിക്കറ്റിന് പിന്നില്‍ നിന്നത്.