‘0, 1, 6, 6, 4, 6, 6, 0, 4, 4, 0, 4, 6, 6’ :ഐപിഎൽ 2025 ലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടിയ റൊമാരിയോ ഷെപ്പേർഡ് | IPL2025
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അർദ്ധസെഞ്ച്വറിയുമായി ലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ റൊമാരിയോ ഷെഫാർഡ്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 14 പന്തിൽ അർദ്ധസെഞ്ച്വറി നേടി.എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആർസിബി 213 റൺസ് നേടിയപ്പോൾ റൊമാരിയോ ഷെപ്പേർഡ് 14 പന്തിൽ നിന്നും ആറു സിക്‌സും നാല് ബൗണ്ടറിയും സഹിതം 53 റൺസ് നേടി പുറത്താവാതെ നിന്നു.
ഐപിഎല്ലിൽ ഒരു ആർസിബി ബാറ്റ്‌സ്മാൻ നടത്തിയ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി എന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡും ഷെപ്പേർഡ് തകർത്തു. 2013 ൽ 17 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി നേടിയ ഗെയ്ൽ ഏറ്റവും കൂടുതൽ കാലം ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
Are you not entertained? 🤩
— IndianPremierLeague (@IPL) May 3, 2025
Romario Shepherd thrilled the M. Chinnaswamy Stadium with a 'blink and you miss' knock 🫡🔥
Updates ▶ https://t.co/I4Eij3ZNlN#TATAIPL | #RCBvCSK | @RCBTweets pic.twitter.com/uPDjTUpOvY
ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ചുറികൾ :
യശസ്വി ജയ്‌സ്വാൾ – 13 പന്തുകൾ (രാജസ്ഥാൻ റോയൽസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്), 2023
കെഎൽ രാഹുൽ – 14 പന്തുകൾ (പഞ്ചാബ് കിംഗ്‌സ് vs ഡൽഹി ക്യാപിറ്റൽസ്), 2018
പാറ്റ് കമ്മിൻസ് – 14 പന്തുകൾ (കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs മുംബൈ ഇന്ത്യൻസ്), 2022
റൊമാരിയോ ഷെപ്പേർഡ് – 14 പന്തുകൾ (റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs ചെന്നൈ സൂപ്പർ കിംഗ്‌സ്), 2025
RCB TONIGHT:
— Mufaddal Vohra (@mufaddal_vohra) May 3, 2025
First 18 overs – 159/5.
Last 2 overs – 54/0.
THANK YOU, ROMARIO SHEPHERD. pic.twitter.com/e5mxjNTnpm
ഐപിഎല്ലിലെ ആർസിബി ബാറ്റ്‌സ്മാൻമാരുടെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി :-
റൊമാരിയോ ഷെപ്പേർഡ് 14 പന്തുകൾ സിഎസ്‌കെയ്‌ക്കെതിരെ, ബെംഗളൂരു, 2025, ഇന്ന് രാത്രി*
ക്രിസ് ഗെയ്‌ലിന്റെ 17 പന്തുകൾ പിഡബ്ല്യുവിനെതിരെ, ബെംഗളൂരു, 2013
ഫാഫ് ഡു പ്ലെസിസ് 18 പന്തുകൾ ജിടിക്കെതിരെ, ബെംഗളൂരു, 2024
റോബിൻ ഉത്തപ്പ 19 പന്തുകൾ പിബികെഎസിനെതിരെ, ബെംഗളൂരു, 2010
രജത് പട്ടീദറിന്റെ 19 പന്തുകൾ എസ്‌ആർഎച്ചിനെതിരെ, ഹൈദരാബാദ്, 2024