ബംഗ്ലാദേശിനെതിരെയുള്ള പരമ്പര വിജയം, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ യോഗ്യതാ സാധ്യതകൾ | India
ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഏഴു വിക്കറ്റിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ജയിക്കാൻ രണ്ട് സെഷനുകൾ ബാക്കിനിൽക്കെ 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ വിജയം സ്വന്തമാക്കി. ഓപ്പണർ 51 റൺസുമായി യശസ്വി ജയ്‌സ്വാൾ ടോപ് സ്കോററായി ഈ വിജയത്തോടെ ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കി, ആദ്യ കളി 280 റൺസിന് വിജയിച്ചു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച ഇന്ത്യയ്ക്കും ഈ വിജയം നിർണായകമായി. ഈ വിജയത്തിന് മുമ്പ്, തുടർച്ചയായ മൂന്നാം തവണയും ഫൈനലിലെത്താൻ ഇന്ത്യക്ക് അവരുടെ ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ ആവശ്യമായിരുന്നു. നേരത്തെ 2021ലും 2023ലും ഡബ്ല്യുടിസി ഫൈനൽ കളിച്ചെങ്കിലും രണ്ടിടത്തും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
India are hungry for the World Test Championship! 🇮🇳🔎🏆
— Sport360° (@Sport360) October 1, 2024
An incredible win in just over 2 days of play for Rohit Sharma's men 🤯#INDvBAN pic.twitter.com/ABbUJiNh83
കാൺപൂരിലെ വിജയത്തോടെ ഇന്ത്യക്ക് ഫൈനൽ പോരാട്ടത്തിന് മൂന്ന് ജയങ്ങൾ മാത്രം അകലെയാണ്. ഇന്ത്യയുടെ പോയിൻ്റ് ശതമാനം 74.24 ആണ്. യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഓസ്‌ട്രേലിയ (62.50%), ശ്രീലങ്ക (55.56%) പോയിൻ്റ് ശതമാനം ആണ് .അതേസമയം, രണ്ടാം ടെസ്റ്റിന് മുമ്പ് അഞ്ചാം സ്ഥാനത്തായിരുന്ന ബംഗ്ലാദേശ് ഈ തോൽവിക്ക് ശേഷം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നിവരാണ് യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിന് മുമ്പ് ഇന്ത്യ അടുത്തതായി ന്യൂസിലൻഡുമായി മൂന്ന് ടെസ്റ്റ് മത്സരങ്ങൾ സ്വന്തം തട്ടകത്തിൽ കളിക്കും.
കഴിഞ്ഞ ആഴ്‌ച, ഹോം ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനെ 2-0 ന് തകർത്ത് ശ്രീലങ്ക മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുവെങ്കിലും തുടർച്ചയായ ഡബ്ല്യുടിസി പതിപ്പുകളിൽ ഫൈനലിലെത്താൻ ഇന്ത്യയും ഓസ്‌ട്രേലിയയും ഫേവറിറ്റുകളായി തുടരുന്നു.