ടി 20 യിൽ മധ്യനിര വിക്കറ്റ് കീപ്പർ-ബാറ്ററായി കളിക്കാനുള്ള സഞ്ജു സാംസണിന്റെ കഴിവിനെക്കുറിച്ച് ആകാശ് ചോപ്ര |Sanju Samson

അഫ്ഗാനിസ്താനെതിരായ മൂന്ന് ട്വന്റി20 പരമ്പരക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സൗത്ത് ആഫ്രിക്കയിലെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം മലയാളി താരം സഞ്ജു സാംസണും രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഇടം കണ്ടെത്തി.

വിക്കറ്റ് കീപ്പര്‍മാരായി ജിതേശ് ശര്‍മയെയും സഞ്ജു സാംസണെയുമാണ് പരിഗണിച്ചത്. ടി 20 ലോകകപ്പ് മുന്നിൽ നിൽക്കെ ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത് സഞ്ജുവിനെ സംബന്ധിച്ച് മികച്ച കാര്യമാണ്.മധ്യനിര വിക്കറ്റ് കീപ്പർ-ബാറ്ററായി സഞ്ജു സാംസണെ തിരഞ്ഞെടുത്തത് ആ സ്ഥാനങ്ങളിലെ യഥാർത്ഥ പ്രകടനത്തേക്കാൾ പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് എന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.രാജസ്ഥാൻ റോയൽസിനായി ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന സഞ്ജുവിനെ ഇന്ത്യൻ ടീമിൽ മിഡിൽ ഓർഡറിലാവും കളിപ്പിക്കുക.

അഞ്ചാം നമ്പറിലാവും സഞ്ജു കളിക്കുക .മധ്യനിരയിൽ സ്ഥിരമായി ബാറ്റ് ചെയ്യുന്ന ഒരേയൊരു വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയാണെന്നും ചോപ്ര പറഞ്ഞു.”ജിതേഷ് ശർമ്മയാണ് ഓർഡറിന് താഴെ ബാറ്റ് ചെയ്യുന്ന ഏക നിയമാനുസൃത കീപ്പർ, മറ്റെല്ലാവരും മുകളിൽ ബാറ്റ് ചെയ്യുന്നു, അത് കെ എൽ രാഹുലോ സഞ്ജു സാംസണോ ഇഷാൻ കിഷനോ ആകട്ടെ.അവരിൽ ആർക്കെങ്കിലും ഇന്ത്യൻ ടീമിൽ മധ്യ നിരയിൽ കളിക്കണമെങ്കിൽ ഐപിഎല്ലിൽ നാലാം നമ്പറിലോ അഞ്ചിലോ ഇറങ്ങണം” ചോപ്ര പറഞ്ഞു.

ഐപിഎൽ 2024-ൽ മധ്യനിരയിൽ ബാറ്റ് ചെയ്യാൻ തയ്യാറാകാത്ത ഒരു വിക്കറ്റ് കീപ്പർ-ബാറ്റർ 2024 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ചോപ്ര പറഞ്ഞു. കളിക്കാർ ഇന്ത്യയ്‌ക്കായി കളിക്കാൻ ആഗ്രഹിക്കുന്ന നമ്പറിൽ ഫ്രാഞ്ചൈസിക്കായി ബാറ്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5/5 - (1 vote)