എന്തിനാണ് 17 അംഗ സ്ക്വാഡ്? : സൗത്ത് ആഫ്രിക്കക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടീം തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര | IND vs SA 2nd T20I
ഞായറാഴ്ച ഡർബനിൽ മഴ പെയ്തതിനാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ടി20 ഒരു പന്ത് പോലും എറിയാതെ തന്നെ ഉപേക്ഷിച്ചു. ഇന്ന് ഇന്ത്യൻ ടീം സൗത്ത് ആഫ്രിക്കക്കെതിരെ രണ്ടാം മത്സരത്തിന് ഇറങ്ങും.ഗെബെർഹയിൽ നടക്കുന്ന മത്സരത്തിനും മഴ ഭീഷണിയുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 3 മത്സരങ്ങളുടെ ടി20 പാരമ്പരക്കായി 17 അംഗ ടീമിനെയാണ് സെലക്ടർമാർ തിരഞ്ഞെടുത്തത്.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര നേരത്തെ ടീമിന്റെ ശക്തിയിൽ നിരാശ പ്രകടിപ്പിക്കുകയും 17 അംഗ ടീമിനെ 3 മത്സരങ്ങളുടെ പരമ്പരയ്ക്കായി തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നും ചോദ്യം ചെയ്യുകയും ചെയ്തു.ആറ് കളിക്കാർക്ക് പരമ്പരയിൽ ക്രിക്കറ്റ് കളിക്കാൻ കഴിയില്ലെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുമ്പോൾ പറഞ്ഞു.
“രണ്ട് മത്സരങ്ങളുള്ള പരമ്പര മാത്രമേ ശേഷിക്കുന്നുള്ളൂ. അതിനർത്ഥം ഈ പരമ്പരയിൽ ഇപ്പോൾ ആറ് പേർ ക്രിക്കറ്റ് കളിക്കില്ല എന്നാണ്. അതിനാൽ 17 അംഗ ടീമിലെ ആറ് പേർക്ക് ഇപ്പോൾ അവസരം ലഭിക്കില്ല.കാരണം ഇന്ന് ആരു കളിച്ചാലും അടുത്ത മത്സരത്തിലും അവരെ കളിപ്പിക്കും. അത് വ്യക്തമാണ്,” ആകാശ് ചോപ്ര പറഞ്ഞു.2024 ജൂണിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് ഇനി 5 ടി20 മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളൂ.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് മത്സരം ടി20 പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും അതിനുശേഷം രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കും. മൂന്ന് ഫോര്‍മാറ്റിനും മൂന്ന് വ്യത്യസ്ത ടീമുകളെയാണ് ഇന്ത്യ ഇത്തവണ അയച്ചിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം 4-1 ന് വിജയിച്ചിരുന്നു.
ടി20 ലോകകപ്പ് അടുത്തിരിക്കെ തുടര്‍ച്ചയായ രണ്ടാം പരമ്പരയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവനിര ഇറങ്ങുന്നത്.2015ന് ശേഷം ട്വന്‍റി 20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ തോൽപിക്കാനായിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ അവസാനം കളിച്ച രണ്ട് ട്വന്‍റി 20 പരമ്പരയും ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു.