വിരാട് കോലിയെ ക്രിസ്റ്റ്യാനോ റൊണാൾഡോ, റോജർ ഫെഡറർ, ലയണൽ മെസ്സി എന്നിവരോട് ഉപമിച്ച് എബി ഡിവില്ലിയേഴ്‌സ്

വെസ്റ്റ് ഇൻഡീസിനെതിരായ തന്റെ 500-ാം അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസം അബ് ഡിവില്ലിയേഴ്‌സ്.കോഹ്‌ലിയും ഡിവില്ലിയേഴ്‌സും അടുത്ത ബന്ധം പങ്കിടുന്നവരാണ്. ഇരുവരും ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നു.

“വിരാട് കോഹ്‌ലി ഒരു ഹീറോയാണ് അദ്ദേഹം കളിക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. വിരാട് ഒരു ഒരു ഇതിഹാസമാണ്, അദ്ദേഹത്തിന്റെ 76-ാം സെഞ്ച്വറിയിൽ ഞാൻ വളരെ സന്തുഷ്ടനാണ്” ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.”വിരാട് കോഹ്‌ലിക്ക് മനോഹരമായ ഹൃദയമുണ്ട്, അതിന് സാക്ഷ്യം വഹിക്കാൻ എനിക്ക് കഴിഞ്ഞു.ജോഷ്വ ഡിസിൽവയുടെ അമ്മയോട് അദ്ദേഹം പെരുമാറിയ രീതി വളരെ മനോഹരമായിരുന്നു,” ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേർത്തു.

വിരാട് കോഹ്‌ലിയുടെ കഠിനാധ്വാനത്തെയും നിശ്ചയദാർഢ്യത്തെയും പ്രശംസിച്ച എബി ഡിവില്ലിയേഴ്‌സ് മുൻ ഇന്ത്യൻ നായകനെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, ലൂയിസ് ഹാമിൽട്ടൺ എന്നിവരോടാണ് താരതമ്യം ചെയ്തത്.”വുഡ്‌സ്, റൊണാൾഡോ, മെസ്സി, ജോക്കോവിച്ച്, ഫെഡറർ, ഹാമിൽട്ടൺ എന്നിവരെപ്പോലെയാണ് വിരാട് കോലി. അദ്ദേഹം ഏറ്റവും മികച്ചവനാകാൻ ആഗ്രഹിക്കുന്നു.അദ്ദേഹത്തിന്റെ പോരാട്ടവീര്യം അതിശയിപ്പിക്കുന്നതാണ്, മികച്ചവരിൽ ഏറ്റവും മികച്ചയാളാണ് കോലി”ബി ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരെ വരാനിരിക്കുന്ന മൂന്ന് ഏകദിനങ്ങളിൽ കോലി കളിക്കും. എന്നാൽ അഞ്ച് ടി20 മത്സരങ്ങൾക്കുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടില്ല.

5/5 - (1 vote)