എബി ഡിവില്ലിയേഴ്സ് വീണ്ടും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് , ഇത്തവണയെത്തുന്നത് പുതിയ റോളിൽ

മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് വീണ്ടും എത്തുകയാണ്.പക്ഷേ ഒരു കളിക്കാരനായിട്ടല്ല താരമെത്തുന്നത് ഉപദേശകനായി അദ്ദേഹം വരാൻ സാധ്യതയുണ്ട്.

മൂന്ന് വർഷത്തേക്ക് ആൻഡി ഫ്ലവർ ടീമിന്റെ പുതിയ പരിശീലകനായതിന് ശേഷമാണ് ഇങ്ങനെയൊരു വാർത്ത പുറത്ത് വന്നത്.. എബിഡിയുടെ റോളിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല, എന്നാൽ അദ്ദേഹം പുതിയ പരിശീലകനോടൊപ്പം പ്രവർത്തിച്ചേക്കാം.ആർസിബി ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസന്റെയും ഹെഡ് കോച്ച് സഞ്ജയ് ബംഗറിന്റെയും പിൻഗാമിയായാണ് ഫ്ലവർ വരിക.ആൻഡി രണ്ട് വർഷമായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനൊപ്പമായിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ കരാർ പുതുക്കിയില്ല, കൂടാതെ ടീം ഓസ്‌ട്രേലിയയുടെ മുൻ ഓപ്പണർ ജസ്റ്റിൻ ലങ്കറിനെ പകരക്കാരനായി കൊണ്ടുവന്നു.

എൽഎസ്ജിയിൽ നിന്ന്രാ പുറത്തായതിന് ശേഷം രാജസ്ഥാൻ റോയൽസ് ഉൾപ്പെടെ നിരവധി ഫ്രാഞ്ചൈസികളുമായി ഫ്ലവർ ബന്ധപ്പെട്ടിരുന്നു.രാജ്യാന്തര ടി20 ലീഗുകളില്‍ പരിശീലകനായി ദീര്‍ഘനാളത്തെ അനുഭവ സമ്പത്തുള്ളയാളാണ് ആന്‍ഡി ഫ്ലവര്‍. കരീബിയന്‍ പ്രീമിയര്‍ ലീഗിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും ഫ്ലവര്‍ പരീശിലകനായിട്ടുണ്ട്. കഴിഞ്ഞ ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയന്‍ ടീമിന്‍റെ കോച്ചിംഗ് സ്റ്റാഫിന്‍റെ ഉപദേശകനുമായിരുന്നു.

ഐപിഎല്ലിൽ ആർസിബിക്ക് വേണ്ടി 156 മത്സരങ്ങൾ കളിച്ച എബി ഡിവില്ലിയേഴ്‌സ് 41.20 ശരാശരിയിൽ 4491 റൺസും 2 സെഞ്ച്വറികളും 37 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.2011ൽ കെകെആറിനെതിരെയാണ് അദ്ദേഹം തന്റെ അവസാന ഐപിഎൽ മത്സരം കളിച്ചത്. ഡിവില്ലിയേഴ്സിന്റെ ബാറ്റിൽ നിന്ന് 11 റൺസ് പിറന്നു. ആ മത്സരത്തിൽ ആർസിബിക്ക് 4 വിക്കറ്റിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.ഐപിഎല്ലിൽ ആർസിബിക്ക് വേണ്ടി 156 മത്സരങ്ങൾ കളിച്ച എബി ഡിവില്ലിയേഴ്‌സ് 41.20 ശരാശരിയിൽ 4491 റൺസും 2 സെഞ്ച്വറികളും 37 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.

2011ൽ കെകെആറിനെതിരെയാണ് അദ്ദേഹം തന്റെ അവസാന ഐപിഎൽ മത്സരം കളിച്ചത്. ഡിവില്ലിയേഴ്സിന്റെ ബാറ്റിൽ നിന്ന് 11 റൺസ് പിറന്നു. ആ മത്സരത്തിൽ ആർസിബിക്ക് 4 വിക്കറ്റിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ട്രോഫി നേടാൻ ആർസിബിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 16 സീസണുകളിൽ ഈ ടീം ഒരു കപ്പ് പോലും ഉയർത്തിയില്ല.

Rate this post