പ്ലെ ഓഫിൽ അഡ്രിയാൻ ലൂണ കളിക്കും ,ദിമി കളിക്കാനുള്ള സാധ്യത കുറവാണെന്ന് ഇവാൻ വുകോമനോവിച്ച് | Kerala Blasters

ഐഎസ്എൽ ലീഗ് മത്സരങ്ങൾക്ക് അവസാനമായിരിക്കുകയാണ്.ആദ്യമായി മോഹൻ ബഗാൻ എസ്‌ജി ലീഗ് ഷീൽഡ് സ്വന്തമാക്കുകയും ചെയ്തു.നാളെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നേരിടുന്നതോടെ നോക്കൗട്ട് ഘട്ടം ആരംഭിക്കും. വിജയിക്കുന്ന ടീം മോഹൻ ബഗാനെതിരെ സെമി ഫൈനലിൽ കളിക്കും. മത്സരത്തിന് മുന്നേ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് സൂപ്പർ താരം അഡ്രിയാൻ ലൂണ നാളത്തെ മത്സരത്തിൽ കളിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു.

” അഡ്രിയാൻ ലൂണ ഞങ്ങളോടൊപ്പമുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം അദ്ദേഹം തിരിച്ചു വരികയാണ്.അത് നമ്മൾ പരിഗണിക്കണം. അദ്ദേഹത്തിന് 90 മിനിറ്റ് കളിക്കാനാകില്ല.പക്ഷേ, വളരെക്കാലത്തിനു ശേഷം ആഹ്ലാദത്തോടെ പിച്ചിൽ നമ്മൾ അഡ്രിയാൻ ലൂണയെ കാണും” ഇവാൻ പറഞ്ഞു. പരിക്കിൽ നിന്നും മോചിതനായ ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസ് നാളത്തെ മത്സരത്തിൽ ലഭ്യമാവുമോ എന്നതിനെക്കുറിച്ചും പരിശീലകൻ സംസാരിച്ചു.

“ഡിമിട്രിയോസിനെ ഞങ്ങൾ ഇന്നും നാളെയും വിലയിരുത്തും.100% തയ്യാറുള്ള കളിക്കാർ ആവശ്യമുള്ളതിനാൽ ഞങ്ങൾക്ക് റിസ്ക് എടുക്കാൻ കഴിയില്ല.പൂർണമായി തയ്യാറായില്ലെങ്കിൽ അദ്ദേഹം ടീമിൽ ഉണ്ടാകില്ല. പ്രബീർ ദാസിന് ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ വീട്ടിൽ തന്നെ കഴിയുകയാനു ” ഇവാൻ കൂട്ടിച്ചേർത്തു.

Rate this post