ആവേശപ്പോരിൽ ബംഗ്ലാദേശിനെ കീഴടക്കി അഫ്ഗാനിസ്ഥാൻ ലോകകപ്പ് സെമിയിൽ | T20 World Cup 2024

ആവേശപ്പോരിൽ ബംഗ്ലാദേശിനെ കീഴടക്കി ടി 20 ലോകകപ്പിന്റെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ബംഗ്ലാദേശ് പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയ സെമി കാണാതെ പുറത്തായിരിക്കുകയാണ്‌. ഡക്‌വര്‍ത്ത്‌ ലൂയിസ് നിയമപ്രകാരം എട്ട് റൺസിനാണ് റൺസിന്റെ വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115-റണ്‍സെടുത്തു.116-റണ്‍സെന്ന ലക്ഷ്യം 12.1 ഓവറില്‍ മറികടന്നാല്‍ ബംഗ്ലാദേശിന് സെമിയിലെത്താമായിരുന്നു.എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളും വീണുകൊണ്ടിരുന്നു. വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം നൽകിയത് റാഷിദ് ഖാൻ തന്നെയാണ്. എന്നാല്‍, അത് സാധിച്ചില്ലെന്ന് മാത്രമല്ല ടീം പരാജയപ്പെടുകയും ചെയ്തു. മഴമൂലം വിജയലക്ഷ്യം 19-ഓവറില്‍ 114-റണ്‍സാക്കിയിരുന്നു.

എന്നാല്‍, ബംഗ്ലാദേശ് 105-റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് അഫ്ഗാനായി തിളങ്ങിയത്. ലിട്ടൺ ദാസ് മാത്രമാണ് ബംഗ്ലാ നിരയിൽ പൊരുതിയത് . ഓപ്പണറായി ഇറങ്ങി അവസാന നിമിഷം വരെ ലിട്ടൺ പോരാടി. എന്നാൽ 54 റൺസോടെ പുറത്താകാതെ നിന്നു.നേരത്തേ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115-റണ്‍സെടുത്തു.

അഫ്ഗാന് വേണ്ടി റഹ്മാനുള്ള ഗുര്‍ബാസ് (55 പന്തില്‍ 45) മാത്രമാണ് പിടിച്ചുനിന്നത്. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹുസൈന്‍ മൂന്ന് വിക്കറ്റെടുത്തു. അവസാന നിമിഷം ആഞ്ഞടിച്ച ക്യാപ്റ്റൻ റാഷിദ് ഖാനാണ് അഫ്​ഗാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 10 പന്തിൽ 19 റൺസുമായി റാഷിദ് പുറത്താകാതെ നിന്നു. മൂന്ന് സിക്സുകൾ അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

Rate this post